താനൂര്‍ അക്രമത്തിന്റെ ഉത്തരവാദി സ്ഥലം എം.എല്‍.എ: ഉമ്മര്‍ ഒട്ടുമ്മല്‍
പരപ്പനങ്ങാടി: സ്ഥലം എം.എല്‍.എയും സി.പി.എം ഏരിയ സെക്രട്ടറിയും വന്ന് പോയതിന്ന് ശേഷമാണ് സി.പി.എം അക്രമകാരികള്‍ അക്രമങ്ങള്‍ നടത്തിയതെന്നും കലാപത്തിന്റെ മറവില്‍ താനൂരില്‍ പാവപ്പെട്ട മല്‍സ്യതൊഴിലാളികളുടെ മല്‍സ്യബന്ധന ഉപകരണങ്ങളായ വള്ളങ്ങളും വലകളും വാഹനങ്ങളും നശിപ്പിച്ച അക്രമ പ്രവര്‍ത്തനങ്ങള്‍ അതിനീചമാണെന്നും മല്‍സ്യതൊഴിലാളി ഫെഡറേഷന്‍(എസ്.ടി.യു) സംസ്ഥാന പ്രസിഡന്റ് ഉമ്മര്‍ ഒട്ടുമ്മല്‍ പറഞ്ഞു.
നിയമ പാലകരും പൗരന്റ സ്വത്തിന്നും സമ്പത്തിനും സംരക്ഷണം കൊടുക്കാന്‍ ബാധ്യതപ്പെട്ടവരുമായ പൊലിസും അക്രമികളെ പോലെ പെരുമാറി എന്നത് ഗൗരവത്തോടെ കാണേണ്ടതാണ് അക്രമികളെ കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരേണ്ടതിന് പകരം വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന രോഗികളും പരീക്ഷ എഴുതേണ്ട വിദ്യാര്‍ഥികളുമടക്കമുള്ള നിരപരാധികളെ പിടിച്ച് കൊണ്ട് പോയത് ഒരു നിലക്കും ന്യായീകരിക്കാവുന്നതല്ല അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."