HOME
DETAILS
MAL
അഭിഭാഷകര്‍ നിരാഹാര സമരം നടത്തി
backup
June 23 2016 | 19:06 PM
ഗൂഡല്ലൂര്‍: കൃത്യവിലോപമുണ്ടായാല്‍ അഭിഭാഷകര്‍ക്കെതിരെ കോടതിക്ക് നേരിട്ട് നടപടി സ്വീകരിക്കാമെന്ന ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നീലഗിരി ജില്ലയിലെ അഭിഭാഷകര്‍ ഊട്ടി ജില്ലാ കോടതിക്ക് മുന്നില്‍ നിരാഹാര സമരം നടത്തി.
സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് സമരം സംഘടിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി അഭിഭാഷകര്‍ കോടതി ബഹിഷ്കരിച്ചിരിക്കുകയാണ്.
ബാര്‍ അസോസിയേഷനെ നോക്കുകുത്തിയാക്കുന്ന നടപടിയാണിതെന്ന് സമരക്കാര്‍ ആരോപിച്ചു.
ഊട്ടി, ഗൂഡല്ലൂര്‍, കോത്തഗിരി, പന്തല്ലൂര്‍, കുന്നൂര് കോടതികളിലെ അഭിഭാഷകരാണ് സമരത്തില്‍ പങ്കെടുത്തത്. ബാര്‍ അസോസിയേഷന് പ്രസിഡന്റ് രാജേഷ് സമരത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."