ചേലേമ്പ്ര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 'താത്കാലികാശ്വാസം' ലഭിച്ചില്ല
ചേലേമ്പ്ര: ചികിത്സ തേടിയെത്തുന്നവരുടെ തിരക്ക് കാരണം പ്രയാസപ്പെടുന്ന ചേലേമ്പ്ര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് അധികൃതര്‍ ഉറപ്പ് നല്‍കിയ താത്കാലികാശ്വാസവും ലഭിച്ചില്ല. രോഗികളുടെയും കുത്തിവെപ്പിനെത്തുന്നവരുടെയും മരുന്ന് വാങ്ങാന്‍ വരി നില്‍ക്കുന്നവരെയും കൊണ്ട് വീര്‍പ്പ് മുട്ടുകയാണ് പ്രാഥമികാരോഗ്യ കേന്ദ്രം.
പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ മുറ്റം ഷീറ്റിട്ട് താത്കാലികാശ്വാസമെന്ന നിലക്ക് മരുന്ന് നല്‍കുന്നത് അകത്ത് നിന്നു മാറ്റി മുറ്റത്തേക്ക് മാറ്റി തിരക്കിന് കുറവ് വരുത്താമെന്ന ധാരണയും പദ്ധതിയും അളവെടുപ്പും നടത്തി പഞ്ചായത്തധികൃതര്‍ ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ വര്‍ഷം ഒന്ന് തികയാറായിട്ടും എല്ലാം ജലരേഖയായി നില്‍ക്കുന്നു.
ഡോക്ടറുടെ സേവനം ലഭിക്കുന്ന തിങ്കള്‍, ബുധന്‍ വെള്ളി ദിവസങ്ങളില്‍ മുന്നൂറ് വരെ രോഗികള്‍ ചികിത്സ തേടിയെത്താറുണ്ട്. ഏറെയും വൃദ്ധജനങ്ങളും കുട്ടികളെയുമായി വരുന്ന സ്ത്രീകളുമാണ്. എന്നാല്‍ പരിമിതമായ സൗകര്യങ്ങള്‍ക്കിടയില്‍ ഏറെ പ്രയാസപ്പെടുകയാണ് ചികിത്സക്കെത്തുന്നവര്‍. നിലവില്‍ ഒരു ഡോക്ടറും ഒരു ഫാര്‍മസിസ്റ്റും സേവനം ചെയ്യുന്ന കേന്ദ്രത്തില്‍ അധികമായി ഒരു ഡോക്ടറുടെയും ഒരു ഫാര്‍മസിസ്റ്റിന്റെയും സേവനം കൂടി വേണമെന്ന ആവശ്യം ശക്തമാണ്. അമ്മമാര്‍ക്കും നവജാതശിശുക്കള്‍ക്കുമുള്ള വിശ്രമമുറി, കേന്ദ്രത്തിന് സ്വന്തമായി വെള്ളം ലഭ്യമാക്കുക,ചുറ്റു മതില്‍ കെട്ടുക, ഉപയോഗ്യശൂന്യമായി കിടക്കുന്ന ടെലിവിഷന്‍ പ്രവര്‍ത്തന യോഗ്യമാക്കുക, ലാബ് സൗകര്യം എന്നീ നിരവധി ആവശ്യങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. ചേലേമ്പ്ര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്.ഒരേക്കറിനടുത്ത് സ്ഥലമുളള പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം പണിയാന്‍ സാങ്കേതികത്വം നീങ്ങിക്കിട്ടാനുളള നടപടി വേഗത്തലാക്കണമെന്ന ജനങ്ങളുടെ ആവശ്യം പ്രാധാന്യമര്‍ഹിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."