HOME
DETAILS
MAL
86ാം വയസിലും പെന്ഷന് കുടിശ്ശിക തേടി ചന്തുകാരണവരെത്തി
backup
March 13 2017 | 20:03 PM
കാസര്‍കോട്: 86 വയസുള്ള സി. ചന്തുകാരണവര് പ്രായാധിക്യം വകവയ്ക്കാതെ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാനെത്തിയത് മാസങ്ങളായി മുടങ്ങിയ വാര്‍ധക്യകാല പെന്ഷന് കുടിശ്ശിക ലഭിക്കാനായിരുന്നു. കലക്ടര്‍ കെ. ജീവന്‍ബാബു, പഞ്ചായത്ത് അസി. ഡയറക്ടറുടെ ചുമതല വഹിക്കുന്ന വിനോദ് കുമാറിനോടും പ്രശ്നം പരിശോധിച്ചു പരിഹരിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
ഓണം വരെയുള്ള എല്ലാ കുടിശ്ശികകളും തീര്‍ത്തിട്ടുണ്ടെന്നും ഒരാഴ്ചക്കകം ഇതു പൂര്‍ണമായും കൊടുത്തുതീര്‍ക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ ഉറപ്പുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."