പേപ്പര്‍ വിസ സംവിധാനം; ഉംറ വിസയടിക്കാന്‍ ബുദ്ധിമുട്ട്
റിയാദ്: ഉംറ വിസ പാസ്‌പോര്‍ട്ടില്‍ പതിക്കുന്നതിന് പകരം ഓണ്‍ലൈനില്‍ നിന്ന് പ്രിന്റ് എടുത്ത് സൂക്ഷിക്കുന്ന പേപ്പര്‍ വിസ സംവിധാനം നിലവില്‍ വന്നതോടെ പാസ്‌പോര്‍ട്ടിലെ ബാര്‍കോഡിലെ തകരാര്‍ മൂലം വിസ ഇഷ്യു ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുന്നതായി പരാതി. പാസ്‌പോര്‍ട്ടില്‍ ബാര്‍കോഡിന് വ്യക്തതയില്ലാത്തതിനാല്‍ പുതിയ സംവിധാനം നിലവില്‍ വന്നത് മുതല്‍ നൂറു കണക്കിന് പാസ്‌പോര്‍ട്ടുകള്‍ കെട്ടികിടക്കുന്നതായായി ട്രാവല്‍സ് ഏജന്‍സികള്‍ പറയുന്നു. ഇത്തരത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍ മുംബൈയിലെ സഊദി കോണ്‍സുലേറ്റില്‍ നിന്ന് തിരിച്ചയച്ചിട്ടുണ്ട്.
പാസ്‌പോര്‍ട്ടിലെ ബാര്‍കോഡുകള്‍ തെളിയാതെ വരികയോ മഷി പുരളുകയോ പിന്‍ ചെയ്തത് മൂലം തിരിച്ചറിയാതെ വരികയോ ചെയ്യുന്നതാണ് പ്രതിസന്ധിക്ക് കാരണം. നേരത്തേയുള്ളതില്‍ നിന്നും വ്യത്യസ്തമായി പാസ്‌പോര്‍ട്ടിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചാണ് പുതിയ രീതിയിലുള്ള ഓണ്‍ലൈന്‍ ഉംറ വിസ നല്‍കുന്നത്.
നേരത്തെ, വിസ ഇന്‍വിറ്റേഷനിലെ നമ്പര്‍ സഹിതം പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ ഓണലൈനില്‍ സമര്‍പ്പിച്ചു ശേഷം ലഭിക്കുന്ന ബാര്‍കോഡ് പ്രിന്റ് എടുത്ത് പാസ്‌പോര്‍ട്ട് പുറം ചട്ടയില്‍ പതിപ്പിച്ച് കോണ്‍സുലേറ്റില്‍ സമര്‍പ്പിക്കുകയായിരുന്നു ചെയ്തിരുന്നത്. ഹജ്ജ്, ഉംറ വിസക്കൊഴികെയുള്ള മുഴവന്‍ വിസയ്ക്കും ഈപ്പോഴും ഇതേ സംവിധാനം തന്നെയാണ് തുടരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."