HOME
DETAILS

വരള്‍ച്ച: ഭൂഗര്‍ഭജലം ഊറ്റി വില്‍ക്കാന്‍ സ്വകാര്യ കമ്പനിയുടെ പദ്ധതി

  
backup
March 13 2017 | 21:03 PM

%e0%b4%b5%e0%b4%b0%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%ad%e0%b5%82%e0%b4%97%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ad%e0%b4%9c%e0%b4%b2%e0%b4%82-%e0%b4%8a%e0%b4%b1%e0%b5%8d

തിരുവനന്തപുരം: ഭൂഗര്‍ഭജലം ഊറ്റി വില്‍ക്കാന്‍ സ്വകാര്യകമ്പനിയുടെ വന്‍ പദ്ധതി. കേരളം കടുത്ത വരള്‍ച്ചയിലായിരിക്കുമ്പോഴാണ് സ്വകാര്യ കമ്പനി അനുമതിക്കായി തദ്ദേശ സ്വയംഭരണ വകുപ്പിനെ സമീപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 1200 തദ്ദേശ ഭരണ സ്ഥാപനങ്ങളിലും നടപ്പാക്കാനുള്ള പദ്ധതിരേഖയും വകുപ്പിനു നല്‍കിക്കഴിഞ്ഞു. പഞ്ചായത്തുകള്‍ സൗജന്യമായി സ്ഥലം നല്‍കിയാല്‍ 20 രൂപയ്ക്ക് 20 ലിറ്റര്‍ വെള്ളം നല്‍കാമെന്നതാണ് കമ്പനിയുടെ വാഗ്ദാനം.
സൗജന്യമായി സ്ഥലം നല്‍കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഈ നിരക്കില്‍ വെള്ളം നല്‍കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കൊല്ലം കോര്‍പ്പറേഷന്‍ പ്രൊജക്ടിന് അനുമതി നല്‍കിക്കഴിഞ്ഞു. മലപ്പുറം മുനിസിപ്പാലിറ്റിയില്‍ പദ്ധതി ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, മലപ്പുറത്ത് കമ്പനിയെ ഒഴിവാക്കിക്കൊണ്ട് കുടുംബശ്രീ വഴിയാണ് പദ്ധതി നടപ്പാക്കിയത്. കമ്പനിയുടെ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് മാത്രമാണ് ഉപയോഗപ്പെടുത്തിയത്.
വ്യാവസായികാടിസ്ഥാനത്തില്‍ കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നതിനു തന്നെ സംസ്ഥാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് സ്വകാര്യ കമ്പനിയുടെ ഭൂജലം ഊറ്റല്‍ പദ്ധതി. തദ്ദേശ ഭരണസ്ഥാപനങ്ങള്‍ നല്‍കുന്ന സൗജന്യ ഭൂമിയില്‍ വലിയ കിണറുകള്‍ കുഴിച്ച് അതില്‍ നിന്നും ഭൂജലം ഊറ്റിയാണ് വില്‍പ്പന നടത്തുന്നത്. മറ്റു തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഇത്തരം പ്രൊജക്ടുകള്‍ അംഗീകരിക്കുന്നതിനുള്ള തയാറെടുപ്പിലാണ്. വകുപ്പുമന്ത്രി പദ്ധതിയെ കുറിച്ച് നിലപാട് വ്യക്തമാക്കിയിട്ടില്ല. എങ്കിലും പദ്ധതിയോട് എതിര്‍പ്പില്ലെന്നാണറിയുന്നത്.
മലപ്പുറം മുനിസിപ്പാലിറ്റി നിലവില്‍ ആയിരം വീടുകള്‍ക്ക് വെള്ളം നല്‍കുന്നുണ്ട്. മൂന്നു കിണറുകള്‍ കുഴിച്ച് അതില്‍ നിന്നും മോട്ടോര്‍ വച്ച് ഭൂജലം എടുത്ത് 20 ലിറ്ററിന്റെ കുപ്പിയിലാക്കിയാണ് വില്‍പ്പന. ഒരു വീട്ടില്‍ കുറഞ്ഞത് 20 ലിറ്ററിന്റെ മൂന്ന് കുപ്പികളെങ്കിലും വാങ്ങുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഹോട്ടലുകള്‍, മറ്റ് കടകള്‍ എന്നിവിടങ്ങളില്‍ പത്തുകുപ്പികള്‍ വാങ്ങുന്നുണ്ട്. നിലവില്‍ വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ചെലവ് വര്‍ധിച്ചതിനാല്‍ കുപ്പിക്ക് 30 രൂപ ഈടാക്കുന്നുണ്ടെന്നും കുടുംബശ്രീ യൂനിറ്റിലുള്ളവര്‍ പറയുന്നു. സംസ്ഥാനത്തെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ഇത്തരത്തില്‍ യൂനിറ്റ് ഇടുന്നതിനു വേണ്ടിയുള്ള പ്രൊജക്ടാണ് നിലവില്‍ വകുപ്പിന്റെ പരിഗണനയിലുള്ളത്.
നിലവിലെ സാഹചര്യത്തില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഭൂജലം ഉപയോഗിക്കുന്ന കമ്പനികളോട് ജലഉപയോഗം 75 ശതമാനം കുറയ്ക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, പാലക്കാട് പെപ്‌സി കമ്പനി കോടതി വിധിയുടെ മറവില്‍ ആറു ലക്ഷം ലിറ്റര്‍ ഭൂജലമാണ് ദിവസേന ഊറ്റിയെടുക്കുന്നത്. സംസ്ഥാനത്ത് എത്ര കുപ്പിവെള്ള കമ്പനികള്‍ ഉണ്ടെന്ന വ്യക്തമായ കണക്കുപോലും ഭൂജല വകുപ്പിന്റെ കൈവശമില്ല. ഇത്തരം കമ്പനികള്‍ ഒരു ദിവസം ഊറ്റിയെടുക്കുന്ന ഭൂജലത്തിന്റെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഭൂജലം ഊറ്റിയെടുത്ത് വില്‍പ്പന നടത്താന്‍ സര്‍ക്കാര്‍ തല പദ്ധതിക്ക് ആലോചന നടക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago