ജലസ്രോതസ്സുകള്‍ ഉണര്‍ത്താന്‍ മുളയും ഈറ്റയും നട്ടുപിടിപ്പിക്കുക
തൃക്കൈപ്പറ്റ: വറുതിയിലാണ്ട വയനാടിനെ ജല സമൃദ്ധിയാല്‍ ഹരിതാഭമാക്കാന്‍ മുളയും ഈറ്റയും തണ്ണീര്‍തടങ്ങളിലും തീരങ്ങളിലും നട്ടുപിടിപ്പിക്കാന്‍ പഞ്ചായത്തുകള്‍ മുന്‍കൈ എടുക്കണമെന്ന് മുള മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന മുളകൃഷി സെമിനാര്‍ അഭിപ്രായപ്പെട്ടു.
മണ്ണ്, ജല തണ്ണീര്‍തട സംരക്ഷണത്തില്‍ മുളക്കും ഈറ്റക്കും പ്രധാനപങ്ക് വഹിക്കാനാകുമെന്ന് സെമിനാറില്‍ നടന്ന ചര്‍ച്ചകളില്‍ അഭിപ്രായമുയര്‍ന്നു. ഈ പ്രാധാന്യം തിരിച്ചറിഞ്ഞാണ് ഐക്യരാഷ്ട്ര സംഘടനയടക്കം ഈ നൂറ്റാണ്ടിലെ ഹരിത സ്വര്‍ണമായി മുളക്ക് മുഖ്യസ്ഥാനം നല്‍കിയത്.
ആഗോള താപനത്തിന്റെ ആഘാതം ലഘൂകരിക്കാനും മുളക്ക് ആകുമെന്നും സമീപകാല പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മുളനട്ടുള്ള ജല സംരക്ഷണ, ജലസാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ ഈ കാലത്ത് ആവശ്യമാണെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.
പ്രാദേശിക പാരിസ്ഥിതിക വിഭവമായ മുളയെ പ്രയോജനപ്പെടുത്തിയുള്ള ദേശീയ രൂപകല്‍പന മത്സരത്തില്‍ ഒന്നാംസ്ഥാനം ബി.എം.എസ്.സി.ഇ ബംഗളൂരിലെ വിദ്യാര്‍ഥിനികളായ വിജയലക്ഷ്മി രങ്ക സ്വാമി, നിഖിത ഹരികൃഷ്ണന്‍, മാനവി പുലിങ്കല്‍, രണ്ടാംസ്ഥാനം ഐ.ഐ.ടി ഗോഹട്ടിയിലെ നാദി റൂണിയും, മൂന്നാം സ്ഥാനത്തിന് പി.വി.പി.സി.ഒ.എയിലെ പൃഥ്വിരാജ് ഹിംബലേക്കറും അര്‍ഹരായി.
പുനരുല്‍പാദിപ്പിക്കാവുന്ന പ്രകൃതി വിഭവമായ മുളയെ ഗൃഹ നിര്‍മാണ പദ്ധതിയില്‍ പ്രയോജനപ്പെടുത്തി തൊഴില്‍ ദിനങ്ങളും പരിസ്ഥിതി സുരക്ഷയും ഉറപ്പ് വരുത്താനാകുമെന്ന് സമ്മാനര്‍ഹരായ വിദ്യാര്‍ഥികള്‍ പറഞ്ഞു.
ചര്‍ച്ചകള്‍ക്ക് അഹമ്മദാബാദിലെ ഇന്‍ഹാഫിലെ കീര്‍ത്തി ഷാ, മണ്ണ് സംരംക്ഷണ വകുപ്പ് ഡയറക്ടര്‍ ജെ ജസ്റ്റിന്‍ മോഹന്‍, പത്മശ്രീ ആര്‍ക്കിടെക് ശങ്കര്‍, മുള ശാസ്ത്രജ്ഞ ഡോ. കെ സീതാലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കി.
ഉറവിലെ കലാകാരന്മാരായ ലെനിന്‍ സി.പി, രാകേഷ് പി.കെ, സി സദാനന്ദന്‍, അരുണ്‍ ടി.കെ, രാജേഷ് ടി.എം, ഷമല്‍ എന്‍.എസ്, ഷാനിബ് പി.പി, നിയോ എസ്, അനീഷ്, വിനീത് മാത്യു, രാകേഷ് പി എന്നിവരുടെ മുളശില്‍പങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമായി. ഇന്ന് വൈകീട്ട് മുള ഉത്സവത്തിന് തിരശീല വീഴും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."