വൈഷ്ണയുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുത്തു
എരുമപ്പെട്ടി: കുടുംബത്തിന്റെ ഒരുമിച്ചുള്ള ആത്മഹത്യയെ അതിജീവിച്ച എട്ട് വയസുകാരിയുടെ തുടര്‍ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുത്തു. വ്യവസായ കായിക വകുപ്പ് മന്ത്രി എ.സി.മൊയ്തീന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. കടങ്ങോട് കൊട്ടിലി പറമ്പില്‍ സുരേഷിന്റെ മകളായ എട്ട് വയസുകാരി വൈഷ്ണയുടെ വിദ്യാഭാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. തുടര്‍ വിദ്യാഭ്യാസം കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ 'സ്നേഹപൂര്‍വം' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
2017 മാര്‍ച്ച് 27 നാണ് സുരേഷ് കുമാര്‍ ഭാര്യയ്ക്കും 3 പെണ്കുട്ടിളോടൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗൃഹനാഥന് സുരേഷ് കുമാറിനെ വീട്ടു മുറ്റത്തെ മരത്തിലും ഭാര്യ ധന്യ, മക്കളായ വൈഗ, വൈശാഖി എന്നിവരെ കിണറ്റിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മക്കളില്‍ ഇരട്ടകളിലൊരാളായ വൈഷ്ണ മണിക്കൂറുകളോളം വീട്ടു മുറ്റത്തെ കിണറ്റില്‍ അകപ്പെട്ടിരുന്നെങ്കിലും ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു.സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി എ.സി മൊയ്തീന് വൈഷ്ണയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ പിതൃ സഹോദരന്റെ സംരക്ഷണയിലാണ് വൈഷ്ണ്ണയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."