ഐക്യദാര്‍ഢ്യ പ്രകടനം നടത്തി
കോഴിക്കോട്: പുതിയ വേജ് ബോര്‍ഡ് പ്രഖ്യാപിക്കുക, ദൃശ്യമാധ്യമങ്ങളെയും വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് ആക്ടില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 15ന് ഡല്‍ഹിയില്‍ നടക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ പാര്‍ലമെന്റ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള പത്രപ്രവര്‍ത്തക യൂനിയന്‍, കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി.
കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു.
കെ.എന്‍.ഇ.എഫ് ജില്ലാ പ്രസിഡന്റ് പി. സുധാകരന് അധ്യക്ഷനായി. കെ.യു.ഡബ്ല്യു.ജെ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ പ്രേമനാഥ്, ജില്ലാ സെക്രട്ടറി എന്‍ രാജേഷ്, കെ.എന്‍.ഇ.എഫ് ജില്ലാ സെക്രട്ടറി വി.എ മജീദ് സംബന്ധിച്ചു. പ്രകടനത്തിന് പി. വിപുല്‍നാഥ്, എം ഫസലുറഹ്മാന്, ഇ.പി മുഹമ്മദ്, റഫീഖ് റമദാന്, കെ.സി റിയാസ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."