പ്രസ്ക്ലബ് ആക്രമണം: പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചില്ല
മലപ്പുറം: ബൈക്ക് യാത്രികനെ മര്‍ദിക്കുന്നതു ഫോട്ടോയെടുത്ത മാധ്യമപ്രവര്‍ത്തകനെ പ്രസ്ക്ലബില്‍ കയറി മര്‍ദിക്കുകയും ഫോണ്‍ ബലമായി കൊണ്ടുപോകുകയും ചെയ്ത കേസില്‍ അറസ്റ്റിലായ രണ്ട് ആര്.എസ്.എസ് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്നലെയും പരിഗണിച്ചില്ല.
വാഴക്കാട് ചെറുവായൂര്‍ നടക്കലക്കണ്ടി ദിലീപ്കുമാര് (31), ചെറുവായൂര്‍ കല്ലിങ്ങത്തൊടി ഷിബു (30) എന്നിവരുടെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും. വെള്ളിയാഴ്ച നല്കിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കഴിഞ്ഞ മൂന്നിനു രാവിലെ പതിനൊന്നരയോടെയാണ് കേസിനാസ്പദമായ സംഭവം. മലപ്പുറം മുണ്ടുപറമ്പിലെ ആര്.എസ്.എസ് ജില്ലാ ആസ്ഥാനത്തിനു നേരെ ആക്രമണമുണ്ടായെന്നാരോപിച്ചാണ് ആര്.എസ്.എസ് മലപ്പുറത്തു പ്രകടനം നടത്തിയത്.
പ്രകടനം മലപ്പുറം പ്രസ്ക്ലബിനു മുന്നിലെത്തിയപ്പോള്‍ പ്രകടനത്തെ മറികടന്നു പോകുകയായിരുന്ന ബൈക്ക് യാത്രികനെ തടഞ്ഞുവയ്ക്കുകയും അക്രമിക്കുകയും ബൈക്കുള്‍പ്പെടെ മറിച്ചിടുകയും ചെയ്തു.
ഈ ദൃശ്യം പ്രസ്ക്ലബിനകത്തുനിന്നു പകര്‍ത്തുന്നതിനിടെയാണ് ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുആദിനു നേരെ ആക്രമണമുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."