നഞ്ചന്‍കോട് റെയില്‍വേ പദ്ധതി; ഡി.സി.സി പ്രസിഡന്റ് ഉപവസിക്കും
മലപ്പുറം: നഞ്ചന്‍കോട് റെയില്‍വേ പദ്ധതി അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.വി പ്രകാശ് ഉപവാസ സമരത്തിലേക്ക്. 14നു രാവിലെ മുതലാണ് നിലമ്പൂരില്‍ ഉപവാസം നടത്തുന്നത്. രാവിലെ ഒന്‍പതിന് എം.ഐ ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്യും.
വൈകിട്ട് ഏഴിനു സമാപന യോഗം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് സര്‍ക്കാര്‍ 2013ല്‍ ഡി.എം.ആര്.സിയെ ഏല്പിച്ചു മുന്നോട്ടുപോയ നഞ്ചന്‍കോട് പദ്ധതി ഇടതു സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നു വി.വി പ്രകാശ് ആരോപിച്ചു. മന്ത്രി ജി. സുധാകരന് കര്‍ണാടക സര്‍ക്കാരിന് ഈ പ്രൊജക്ടില്‍ എതിര്‍പ്പുണ്ടെന്നു നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണുണ്ടായത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.ഐ ഷാനവാസ് എം.പി, ഡി.സി.സി പ്രസിഡന്റ് എന്നിവര്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു നിവേദനം നല്കിയപ്പോള് അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി സംബന്ധിച്ചു കത്ത് നല്കാന് കേരളാ സര്‍ക്കാരിനോട് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും അതു നല്കാന് കേരളം തയാറായിട്ടില്ലെന്നും ഈ സാഹചര്യത്തിലാണ് പ്രത്യക്ഷ സമരത്തിലേക്കു നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വി.വി പ്രകാശ്, അജീഷ് എടാലത്ത്, സഹീര്‍ പുല്ലാര പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."