വീട്ടില്‍ നിന്ന് കാര്‍ കടത്തിക്കൊണ്ടുപോയ യുവാക്കള്‍ പിടിയില്‍
വടകര: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ കടത്തിക്കൊണ്ടുപോയ രണ്ടു യുവാക്കളെ പൊലിസ് പിടികൂടി. വില്ല്യാപ്പള്ളി കൊളത്തൂര്‍ റോഡിലെ രാമത്ത് മുഹമ്മദ് നസീഫ്(23), വില്ല്യാപ്പള്ളി ആയഞ്ചേരി റോഡില്‍ താഴെ ഇളവന ശുഹൈബ് (30)എന്നിവരെയാണ് എടച്ചേരി എസ്.ഐ കെ. പ്രദീപ്കുമാര്‍ അറസ്റ്റ് ചെയ്തത്.
കാര്‍ത്തികപ്പള്ളി കുറിഞ്ഞാലിയോട് താഴെ കുളങ്ങരത്ത് റിയാസിന്റെ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട കെ.എല്‍ 39 ഡി 363 ഷവര്‍ലേ ക്രൂയിസര്‍ കാറാണ് കടത്തികൊണ്ടുപോയത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഇവര്‍ കൊണ്ടുപോയ കാര്‍ തകരാറായതിനാല്‍ വില്ല്യാപ്പള്ളിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. റിയാസിന്റെ ഭാര്യയുടെ പരാതിയില്‍ എടച്ചേരി പൊലിസ് രണ്ടുപേരെയും തന്ത്രപൂര്‍വം വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സാമ്പത്തിക വിഷയങ്ങളാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പ്രതികളെ കോടതിയില്‍ ഹാജരാക്കി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."