സമുദായ ഐക്യം അനിവാര്യം: എം.ടി അബ്ദുല്ല മുസ്ലിയാര്
പേരാമ്പ്ര: മുസ്ലിം സമുദായം സച്ചരിതരായ പണ്ഡിതന്മാരുടെ പാതയില്‍ ഐക്യപ്പെടണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് ഉസ്താദ് എം.ടി അബ്ദുല്ല മുസ്ല്യാര്‍. പുതുക്കിപ്പണിയുന്ന കൈപ്രം ജുമുഅത്ത് പള്ളിയുടെ കട്ടില വയ്ക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു സഹസ്രാബ്ദത്തിലധികം മുന്‍പ് നിര്‍മിക്കപ്പെട്ട കൈപ്രം പള്ളിയും പത്തേക്കറിലധികം വിസ്തീര്‍ണമുള്ള ഖബര്‍സ്ഥാനും ഉള്‍ക്കൊള്ളുന്ന സ്ഥലം ആ കാലത്തെ നാട്ടുഭരണാധികാരി കൂത്താളി മൂപ്പന് ദാനമായി നല്‍കിയതാണ്. അന്നു മുതല്‍ മതസൗഹാര്‍ദത്തിന്റെ പ്രതീകമാണ് കൈപ്രം പള്ളി.
കട്ടിലവയ്ക്കല്‍ കര്‍മം വഖഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. കൈപ്രം ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റി പ്രസിഡന്റ് കെ. കുഞ്ഞബ്ദുല്ല മാസ്റ്റര്‍ അധ്യക്ഷനായി. പള്ളി വഖഫ് ചെയ്യല്‍ കര്‍മവും നിസ്കാരത്തിന് നേതൃത്വവും സയ്യിദ് അലി തങ്ങള്‍ (പാലേരി) നിര്‍വഹിച്ചു. അബ്ദുല്ല മുസ്ലിയാര് കൂനഞ്ചേരിപ്രഭാഷണം നടത്തി. നിര്‍മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സി.കെ ഇബ്രാഹിം മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പുറവൂര് ഉസ്താദ്, കൈപ്രം ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റി സെക്രട്ടറി ടി.കെ കുഞ്ഞമ്മദ് ഫൈസി, റഫീഖ് സക്കരിയ്യ ഫൈസി, ബഷീര്‍ സഖാഫി (കൈപ്രം), പി.എം കോയ മുസ്ലിയാര്, കൈപ്രം ഖാളി അഷ്റഫ് അഷ്റഫി, നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ കെ.പി റഫീഖ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."