മെഡിക്കല്‍-എന്‍ജിനീയറിങ് പ്രവേശന പരീക്ഷാ പരിശീലനം
കോട്ടയം: പട്ടികവര്‍ഗ വികസന വകുപ്പ് ഒരു വര്‍ഷത്തെ മെഡിക്കല്‍-എന്‍ജിനീയറിങ് പ്രവേശന പരീക്ഷാ പരിശീലനത്തിന് പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
2015-16 അധ്യയന വര്‍ഷം പ്ലസ് ടുവിന് സയന്‍സ്, കണക്ക് വിഷയമെടുത്തു കുറഞ്ഞതു നാലു വിഷയത്തിനെങ്കിലും ബി ഗ്രേഡില്‍ കുറയാതെ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. 2016 ലെ മെഡിക്കല്‍-എന്‍ജിനീയറിങ് പൊതു പ്രവേശന പരീക്ഷയില്‍ 15 ശതമാനത്തില്‍ കുറയാതെ സ്‌കോര്‍ നേടിയവരായിരിക്കണം അപേക്ഷകര്‍.
മതിയായ അപേക്ഷകരില്ലാത്ത സാഹചര്യത്തില്‍ 2016 ലെ പ്രവേശന പരീക്ഷയ്ക്കായി പട്ടിക വര്‍ഗ വികസന വകുപ്പ് സംഘടിപ്പിച്ച ഒരു വര്‍ഷം നീണ്ടു നിന്ന പരിശീലനത്തില്‍ പങ്കെടുത്തിട്ടുളളവരെയും പരീക്ഷയില്‍ 25 ശതമാനത്തില്‍ കുറയാതെ സ്‌കോര്‍ നേടിയ വിദ്യാര്‍ഥികളെയും പരിഗണിക്കും. രണ്ടില്‍ കൂടുതല്‍ പ്രവേശന പരീക്ഷാ പരിശീലനത്തില്‍ പങ്കെടുത്തവര്‍ അപേക്ഷിക്കേണ്ടതില്ല. താമസ, ഭക്ഷണ സൗകര്യവും ഉണ്ടായിരിക്കും.
പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിലാണ് പരീക്ഷാപരിശീലനം. താല്‍പര്യമുള്ള പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, സമ്മതപത്രം എന്നിവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ്ടു പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റെയും 2016 പ്രവേശന പരീക്ഷയുടെ സ്‌കോര്‍ ഷീറ്റിന്റെ പകര്‍പ്പ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി ഓഫിസില്‍ ജൂലൈ നാലിനു വൈകിട്ട് അഞ്ചിനകം നല്‍കണം. ഫോണ്‍: 04828 202751 .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."