HOME
DETAILS

ജി.സി.സി ട്രാഫിക് വാരാചരണ പരിപാടികള്‍ക്ക് തുടക്കം

  
backup
March 14 2017 | 01:03 AM

%e0%b4%9c%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ab%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%b0%e0%b4%be%e0%b4%9a%e0%b4%b0%e0%b4%a3-2

ജിദ്ദ: ജി.സി.സി രാജ്യങ്ങളുടെ 33ാമത് ഗതാഗത വാരാചരണത്തിന് സഊദിയില്‍ വിപുലമായ പരിപാടികളോടെ തുടക്കം കുറിച്ചു. റിയാദില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ അബ്ദുല്ല മജ്ദൂഅ് അല്‍ ഖര്‍നി ഉദ്ഘാടനം ചെയ്തു. ബത്ഹയില്‍ നാഷണല്‍ മ്യൂസിയത്തോടനുബന്ധിച്ച് പ്രത്യേകം തയ്യാറാക്കിയ പവലിയനിലാണ് ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന പരിപാടികള്‍.

ആറ് ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിനിധികളുടെ പങ്കാളിത്വത്തോടെയാണ് ജി.സി.സി ഗതാഗത വാരാചരണത്തിന് റിയാദില്‍ തുടക്കമായത്. 'ജീവന്‍ അനാമത്താണ്' എന്ന സന്ദേശത്തോടെയാണ് ബോധവത്ക്കരണ പരിപാടികള്‍. ഗതാഗത സുരക്ഷക്ക് ട്രാഫിക് വിഭാഗവും ഇതര സുരക്ഷാ വകുപ്പുകളും സ്വീകരിച്ച നടപടികളാണ് മേളയിലെത്തുന്നവര്‍ക്ക് പരിചയപ്പെടുത്തുന്നത്. പ്രചാരണ പരിപാടികളുടെ ഭാഗമായി പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്കിടയിലും ബോധവല്‍ക്കരണം നടത്തും.

റിയാദ് ട്രാഫിക് മേധാവി ഖാലിദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ ഫദ്ദയുടെ സാന്നിധ്യത്തില്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ അബ്ദുല്ല മജ്ദൂഅ് അല്‍ ഖര്‍നി ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. അപകടങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹിക സാമ്പത്തിക നഷ്ടങ്ങള്‍ വിലമതിക്കാനാകത്തതാണ്. സ്വദേശികളുടെയും വിദേശികളുടെ സുരക്ഷക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ അബ്ദുല്ല മജ്ദൂഅ് അല്‍ ഖര്‍നി പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സഊദിയില്‍ മാത്രം വാഹനാപകടത്തില്‍ മരിച്ചത് 3254ലധികം പേരാണ്. ഈ കാലയളവില്‍ അരലക്ഷത്തോളം പേര്‍ക്കാണ് റോഡപകടങ്ങളില്‍ പരുക്കേറ്റത്. മരിച്ചവരില്‍ രണ്ടായിരത്തോളം പേര്‍ സ്വദേശികളും ബാക്കിയുള്ളവര്‍ വിദേശികളുമാണ്. 2013 (196), 2014 (201), 2015 (170), 2016 (180) എന്നിങ്ങനെയാണ് മുന്‍ വര്‍ഷങ്ങളിലെ റോഡപകട മരണ നിരക്ക്.

ശിക്ഷ കടുപ്പിച്ചതിന്റെയും ബോധവത്കരണം ശക്തമാക്കിയതിന്റെയും ഫലമായി കഴിഞ്ഞ വര്‍ഷം വാഹനാപകടങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനിടെ ഗതാഗത നിയമലംഘനത്തിന്റെ പിഴ കുത്തനെ വര്‍ധിപ്പിക്കുമെന്ന സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാര്‍ത്തകള്‍ ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a few seconds ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  22 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  42 minutes ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  an hour ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  an hour ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago