കണ്ണൂരിനെ ഹരിതാഭമാക്കാന്‍ സി.പി.എമ്മിന്റെ ഹരിതകവചം കാംപയിന്‍ തുടങ്ങി
കണ്ണൂര്‍: കണ്ണൂരിനെ ഹരിതാഭമാക്കാനുള്ള സമഗ്ര ആസൂത്രണവുമായി ഹരിതകവചം കാംപയിന്‍ തുടങ്ങി. ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ തുടക്കമാകുന്ന പ്രവര്‍ത്തനങ്ങള്‍ക്കു മുന്നോടിയായി മുന്‍സിപ്പല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ശില്‍പശാല ഡോ. കെ.എന്‍ ഗണേഷ് ഉദ്ഘാടനം ചെയ്തു. ഹരിത കവചം കാംപയിന്റെ ഉദ്ഘാടനം മുഖ്യാതിഥികള്‍ ഫലവൃക്ഷ തൈകള്‍ക്ക് വെള്ളം നനച്ച് നിര്‍വഹിച്ചു. ഡോ കെ.എന്‍ ഗണേഷ്, ഹരിത കേരള മിഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ ടി.എന്‍ സീമ, ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ശാസ്ത്രസാഹിത്യ പരിഷത് സംസ്ഥാന പ്രസിഡന്റ് ടി. ഗംഗാധരന്‍, മേയര്‍ ഇ.പി ലത, എ.എന്‍ ഷംസീര്‍ എം.എല്‍.എ, ഡോ ഖലീല്‍ ചൊവ്വ, ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്, ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ ഡോ. പി.എം സിദ്ധാര്‍ഥന്‍, ഡോ. സൂരജ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. സംഘാടക സമിതി ചെയര്‍മാന്‍ എം. പ്രകാശന്‍ അധ്യക്ഷനായി. കെ.വി സുമേഷ്, കെ.വി ഗോവിന്ദന്‍ സംസാരിച്ചു. ഹരിത കേരള മിഷനും പരിസ്ഥിതി സംരക്ഷണവും എന്ന വിഷയത്തില്‍ ഡോ. ടി.എന്‍ സീമയും കണ്ണൂരിനൊരു ഹരിത കവചം പ്രവര്‍ത്തനപഥം പി. ജയരാജനും അവതരിപ്പിച്ചു. തുടര്‍ന്ന് 18 ഏരിയാ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് തിരിഞ്ഞ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു. 12 മുതല്‍ 18 വരെയായി 81 തദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ശില്‍പശാല നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."