HOME
DETAILS
MAL
രവീന്ദ്രന് വധം: പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു
backup
June 23 2016 | 21:06 PM
കൂത്തുപറമ്പ്: ആഹ്ലാദപ്രകടനത്തിനിടെ പിണറായി ചേരിക്കലിലെ സി.പി.എം പ്രവര്ത്തകന് സി.വി രവീന്ദ്രനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ആര്.എസ്.എസ് പ്രവര്‍ത്തകരായ രണ്ടു പ്രതികളെ തെളിവെടുപ്പിനായി കോടതി പൊലിസ് കസ്റ്റഡിയില്‍ വിട്ടു. മമ്പറം കേളാലൂരിലെ സി.കെ സജേഷ് (30), പാമ്പായിയിലെ വിജിത്ത് (36) എന്നിവരെയാണ് കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പൊലിസിനു വിട്ടുകൊടുത്തത്. കേസന്വേഷിക്കുന്ന ഡിവൈ.എസ്.പി. വി.എന്‍ വിശ്വനാഥന് കോടതിയില്‍ നല്കിയ അപേക്ഷയെ തുടര്‍ന്നാണ് നടപടി. ചോദ്യം ചെയ്യലിനുശേഷം ഇന്നു വൈകുന്നേരം ആഞ്ചു മണിക്കകം കോടതിയില്‍ തിരികെ ഹാജരാക്കണമെന്നും പൊലിസിന് നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."