സഊദി പിടികിട്ടാപുള്ളിയായ കൊലയാളി കീഴ്പെടുത്തലിനിടെ കൊല്ലപ്പെട്ടു
റിയാദ്: സഊദിയില്‍ സുരക്ഷാ സേനക്കെതിരെ നടത്തിയ ആക്രമണത്തിലെ പ്രതിയായ പിടികിട്ടാപ്പുള്ളിയായ തീവ്രവാദി കൊല്ലപ്പെട്ടു. കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ കത്തിയുമായി ആക്രമണം നടത്തിയ പ്രതി സുരക്ഷാ സേനയുമായി നടത്തിയ സംഘട്ടനത്തില്‍ കൊല്ലപ്പെടുകയായിരുന്നു. സഊദി പൗരനായ ഖാലിഫ മുഹമ്മദ് അലി അല്‍ ശഹ്റാനിയാണ് കൊല്ലപ്പെട്ടതെന്ന് സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
[caption id="attachment_531392" align="alignnone" width="620"] കണ്ടെടുത്ത ആയുധങ്ങള്‍[/caption]
കഴിഞ്ഞ മാസം അസീര്‍ ചെക്ക്പോയിന്റില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിലെ പ്രതികളിലൊരാളാണ് കൊല്ലപ്പെട്ടയാള്‍. പ്രതി ഒളിച്ചിരിക്കുന്നെന്നു കരുതിയ വീട് വളഞ്ഞ സുരക്ഷാ സേന ഇദ്ദേഹത്തോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും വീട്ടിനുളില്‍ നിന്നും കത്തിയുമായായി ചാടിയിറങ്ങിയ പ്രതി സുരക്ഷാ സേനയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ സുരക്ഷാ സേനാംഗത്തിനു പരുക്കേറ്റു. ഒടുവില്‍ ഇദ്ദേഹത്തെ കീഴ്പെടുത്തിയെങ്കിലും ഗുരുതര പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു ഇവിടെ വച്ചാണ് മരണപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."