HOME
DETAILS

വിപ്ലവത്തിനൊടുവില്‍ പ്രതിപക്ഷ നേതാവ് നിക്കോള്‍ പഷ്‌നിയന്‍ അര്‍മേനിയന്‍ പ്രധാനമന്ത്രിയായി

  
backup
May 08 2018 | 11:05 AM

nikol-pashinyan-elected-as-new-prime-minister

യരേവാന്‍: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനൊടുവില്‍ പ്രതിപക്ഷ നേതാവ് നിക്കോള്‍ പഷ്‌നിയനെ അര്‍മേനിയന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. പ്രധാനമന്ത്രി സെര്‍ഷ് സെര്‍ജിസിയാന്‍ രാജിവച്ച് രണ്ടാഴ്ച പിന്നിടുന്നതിനിടെയാണ് പഷ്‌നിയനെ തെരഞ്ഞെടുത്തത്.

'വെല്‍വറ്റ് വിപ്ലവം' എന്ന പേരില്‍ പഷ്‌നിയനാണ് സര്‍ക്കാരിനെതിരെ ജനങ്ങളെ തെരുവിലിറക്കിയത്. മാര്‍ച്ച് 31ന് തുടങ്ങിയ അക്രമരഹിത മാര്‍ച്ചോടെയായിരുന്നു ഇതിന്റെ തുടക്കം.

മുന്‍ പത്രാധിപനായ പഷ്‌നിയന്‍, സര്‍ക്കാരിനെതിരെ കലാപം ഉണ്ടാക്കിയെന്ന കേസില്‍ ജയിലിലായിരുന്നു. 1990 ന്റെ അവസാനം മുതല്‍ തുടരുന്ന കേഡര്‍ ഭരണത്തിനെതിരെയാണ് പഷ്‌നിയന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിച്ചത്.

രാജ്യത്തുണ്ടായിരുന്ന സ്വജനപക്ഷപാതവും, പ്രഭുത്വ ഭരണവും ഇല്ലാതാക്കുമെന്നും യുവാക്കള്‍ക്ക് പ്രാതിനിധ്യമുള്ള ഭരണമായിരിക്കുമെന്നും പഷ്‌നിയന്‍ പ്രഖ്യാപിച്ചു.

പാര്‍ലമെന്റില്‍ 59 അംഗങ്ങളുടെ പിന്തുണയോടെയാണ് പഷ്‌നിയന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ ഭരണകക്ഷി അംഗങ്ങളും ഉണ്ട്. 42 പേരാണ് എതിര്‍ത്തു വോട്ടു ചെയ്തത്.

പഷ്‌നിയനെ തെരഞ്ഞെടുക്കുന്ന ദൃശ്യങ്ങള്‍ കാണാന്‍ ഫ്രീഡം ചത്വരത്തില്‍ നിരവധി ആളുകളാണ് എത്തിയത്. കൂറ്റന്‍ സ്‌ക്രീനില്‍ എല്ലാം ലൈവായി കാണിക്കുമ്പോള്‍ ''നിക്കോള്‍'' എന്ന് കൂടെക്കൂടെ പറയുന്നുണ്ടായിരുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  39 minutes ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  2 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  3 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  4 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  5 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  5 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago