പയ്യനല്ലൂര്‍ മുണ്ടകന്‍ പാടത്ത് ഇനി ഉഴുന്നും ചെറുപയറും വിളയും
ആലപ്പുഴ: പാലമേല്‍ ഗ്രാമപഞ്ചായത്തിലെ പള്ളിക്കല്‍ പയ്യനല്ലൂര്‍ മുണ്ടകന്‍ പാടശേഖരത്ത് ഇനി ഉഴുന്നു വിളയും. പാടശേഖരത്ത് 75 ഏക്കറില്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ ഉഴുന്ന്, പയര്‍, ചെറുപയര്‍ എന്നിവയാണ് കൃഷി ചെയ്യുന്നത്. കൃഷിയിറക്കലിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന വിജയന്‍ നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ബിജു, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.എം. വിശ്വനാഥന്‍, എസ്. രാധിക, എം. മുഹമ്മദ് അലി, ജയദേവന്‍, സൂസമ്മ ചാക്കോ, വിജയന്‍പിള്ള
പാടശേഖരസമിതി സെക്രട്ടറി നന്ദകുമാരന്‍ തമ്പി, കൃഷി ഓഫിസര്‍ സിജി സൂസന്‍ ജോര്‍ജ്, കൃഷി അസിസ്റ്റന്റ് മനോജ് മാത്യു എന്നിവര്‍ പങ്കെടുത്തു.
60 ഓളം കര്‍ഷകരാണ് കൃഷിയിറക്കിയത്. പഞ്ചായത്തിന്റെ വാര്‍ഷികപദ്ധതിയിലൂടെ 3.75 ലക്ഷം രൂപ കൃഷിക്കായി മാറ്റിവച്ചിട്ടുണ്ട്.
മുണ്ടകന്‍ കൃഷിചെയ്തിരുന്ന പാടത്ത് വേനല്‍മൂലമാണ് ഓണാട്ടുകരയില്‍ ചെയ്തിരുന്ന ഉഴുന്നടക്കമുള്ള കൃഷി ഇറക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."