HOME
DETAILS
MAL
മുന്‍കരുതല്‍ സ്വീകരിക്കും: മുഖ്യമന്ത്രി
backup
May 08 2018 | 18:05 PM
തിരുവനന്തപുരം: മാഹിയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാനം ഉറപ്പുവരുത്താനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്. കൊലപാതകങ്ങള്‍ അഭികാമ്യമല്ല. കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള ഇടപെടല്‍ നടത്താന്‍ പൊലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ക്രമസമാധാനപാലനത്തിന് മാഹി പൊലിസ് ആവശ്യപ്പെട്ടാല്‍ സഹായിക്കും. അവിടെ നടന്ന രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഒന്ന് സാങ്കേതികമായി നമ്മുടെ സംസ്ഥാനത്തല്ല. രണ്ടാമത്തേത് സംസ്ഥാനത്താണ് നടന്നത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാവാതിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."