ബി.ബി.സിയുടെ പേരിലും ബി.ജെ.പിയുടെ വ്യാജ സര്‍വേ റിപ്പോര്‍ട്ട്
ബംഗളൂരു:കര്‍ണാടകയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് കുതന്ത്രങ്ങള്‍ ഒന്നൊന്നായി പൊളിയുന്നു. 135 സീറ്റ് നേടി ബി.ജെ.പി അധികാരത്തിലെത്തുമെന്ന തരത്തില്‍ ബി.ബി.സിയുടെ പേരില്‍ വ്യാജ സര്‍വേ റിപ്പോര്‍ട്ട് ഫോട്ടോഷോപ്പിലൂടെ സൃഷ്ടിച്ചതാണ് വിനയായത്.
ബി.ജെ.പി 135ഉം ജെ.ഡി.എസ് 45 ഉം കോണ്‍ഗ്രസിന് 35ഉം മറ്റുള്ളവര്‍ക്ക് 19 സീറ്റുകളും ലഭിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ബി.ബി.സി പ്രസിദ്ധീകരിച്ച ജനതാ കീ ബാത് സര്‍വേ ഫലം എന്ന തരത്തിലാണ് വാര്‍ത്ത പ്രചരിപ്പിച്ചത്.
എന്നാല്‍ വ്യാജ സര്‍വേക്ക് പിന്നില്‍ തങ്ങളല്ലെന്ന് വ്യക്തമാക്കി ബി.ബി.സി രംഗത്തെത്തിയിട്ടുണ്ട്.
കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ബി.സിയുടേത് എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും അത്തരത്തില്‍ ഒരു സര്‍വേ തങ്ങള്‍ സംഘടിപ്പിച്ചിട്ടേ ഇല്ലെന്നും ബി.ബി.സി തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."