തൊടിയൂര്‍ തഴവ വട്ടക്കായലില്‍ ബണ്ട് നിര്‍മാണം: സര്‍ക്കാര്‍ സഹായം ലഭ്യമാക്കും: സ്പീക്കര്‍
കരുനാഗപ്പള്ളി: വട്ടക്കായലില്‍ നടന്ന കൊയ്ത്തുത്സവം നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
തഴവ പഞ്ചായത്ത് ഹരിത കേരളം പദ്ധതിയുടെ ഭാഗമായി 650 ഏക്കറോളം വരുന്ന വട്ടക്കായലിനെ ഹരിതാഭമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കൃഷി വകുപ്പും ഓണാട്ടുകര വികസന ഏജന്‍സിയും കര്‍ഷക കൂട്ടായ്മയും കൈകോര്‍ത്തപ്പോള്‍ ഒരു നാടിന്റെ വേറിട്ട അനുഭവസാക്ഷ്യമായി മാറുകയായിരുന്നു. ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ശിവശങ്കരപിള്ള, അഡ്വ. അനില്‍ എസ്.കല്ലേലിഭാഗം, തഴവ പഞ്ചായത്ത് പ്രസി. എസ് ശ്രീലത, ബ്ലോക്ക് പഞ്ചായത്ത് പ്രസി. ഷെര്‍ളി ശ്രീകുമാര്‍ ,സ്ഥിരം സമിതി അധ്യക്ഷരായ ആര്‍.അനുപമ, അനി പൊന്‍, കൃഷ്ണകുമര്‍, വൈസ് പ്രസി. കവിതാ മാധവന്‍, പാവുമ്പ സുനില്‍, ബിജു പഞ്ചജന്യം, ശരത്കുമാര്‍, പി.ബി സത്യദേവന്‍, ജേക്കബ് മാരിയോ, കര്‍ഷകന്‍ ശശിധരന്‍ പിള്ള, ഓണാട്ടുകര വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ സുകുമാരപിള്ള, തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."