കെ.ആര്‍.ഇയുടെ ഖനന പാട്ടം റദ്ദാക്കണമെന്ന്
കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര വില്ലേജില്‍പ്പെട്ട ഇരുന്നൂറില്‍പ്പരം ഏക്കര്‍ ടി.എസ് കനാലിന് കിഴക്കുവശമായി ഐ.ആര്‍.ഇ വ്യാജരേഖ ചമച്ച് രജിസ്റ്റര്‍ ചെയ്ത ഖനനപാട്ടം റദ്ദാക്കണമെന്ന് ഭൂഉടമകള്‍ ഉള്‍പ്പെട്ട ജനകീയ സമരസമിതിയുടെ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
ആലപ്പാട് പ്രദേശത്തെ ഐ.ആര്‍.ഇയുടെ ഖനനം മൂലവും കടലാക്രമണം മൂലവും കുടിയിറങ്ങേണ്ടി വന്നവരുള്‍പ്പെടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഇതുമൂലം കിടപ്പാടം നഷ്ടപ്പെടും. ഖനനാനുമതിക്കായി ഐ.ആര്‍.ഇ സംസ്ഥാന മലിനീകരണ ബോര്‍ഡിന് നല്‍കിയ അപേക്ഷ പ്രകാരം പ്രദേശവാസികളുടെ പബ്ലിക് ഹിയറിങിന്റെ കലക്‌ട്രേറ്റിലെ തിയതി മാറ്റി താലൂക്ക് ഹെഡ്ക്വാേേര്‍ട്ടഴ്‌സിന് സമീപം നടത്താന്‍ നടപടി ഉണ്ടാകണം. ഐ.ആര്‍.ഇ യുടെ വഞ്ചനാപരമായ നീക്കം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി എടുക്കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര വ്യവസായ മന്ത്രി, കേന്ദ്ര പരിസ്ഥിതി സംരക്ഷണ വകുപ്പ് മന്ത്രി, കേരളാ ഗവര്‍ണര്‍, മുഖ്യമന്ത്രി, വ്യവസായ മന്ത്രി, സംസ്ഥാന മലിനീകരണ ബോര്‍ഡ്, ഐ.ആര്‍.ഇ എന്നിവര്‍ക്ക് നിവേദനം നല്‍കുവാന്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. കണ്‍വന്‍ഷന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം.ശോഭന ഉദ്ഘാടനം ചെയ്തു. ഐ.ആര്‍.ഇ ഏര്‍പ്പെടുത്തുന്ന വ്യാജ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടുപോകുവാന്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
ജനകീയ സമരസമിതി ചെയര്‍മാന്‍ മുനമ്പത്ത് ഷിഹാബ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."