മലയാറ്റൂര്‍ ഇല്ലിത്തോട് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
കാലടി: മലയാറ്റൂര്‍ നീലീശ്വരം പഞ്ചായത്തിലെ ഇല്ലിത്തോട് പ്രദേശത്ത് കാട്ടാന കൂട്ടത്തിന്റെ ശല്ല്യം നാട്ടുകാര്‍ക് അസഹനീയമാകുന്നു. തിങ്കളാഴ്ച രാത്രിയാണ് അവസാനമായി കാട്ടാനകൂട്ടം ഇറങ്ങി ഇല്ലിത്തോട് പോട്ട ഭാഗത്തെ കര്‍ഷകരുടെ കൃഷി നശിപ്പിച്ചത്.
പാണ്ടിമറ്റം വീട്ടില്‍ പൈലിയുടെ വിളവെടുത്ത് കൊണ്ടിരുന്ന രണ്ടേക്കറിലധികം സ്ഥലത്തെ കൃഷിയാണ് ഒറ്റ ദിവസം കൊണ്ട് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. തെങ്ങ്, വാഴ, റബ്ബര്‍, മഹാഗണി തുടങ്ങിയ കൃഷി വിഭവങ്ങളാണ് നശിപ്പിക്കപ്പെട്ടത്.
വായ്പയെടുത്തും മറ്റുമാണ് ഇദ്ദേഹം കൃഷി ചെയ്തിരുന്നതെന്നും രണ്ടാം തവണയാണ് ആനക്കൂട്ടം തന്റെ കൃഷി നശിപ്പിക്കുന്നതെന്നും ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും പൈലി പറയുന്നു. വനത്തോട് ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശത്ത് വന്യ മൃഗങ്ങളുടെ ശല്ല്യം രൂക്ഷമാണ്.
ഫെന്‍സിങ്ങ് അടക്കമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന നാട്ടുകാരുടെ നിരന്തരമായ ആവിശ്യം വനം വകുപ്പോ മറ്റ് അധികാരികളൊ ഇത് വരെ ചെവികൊണ്ടിട്ടില്ല. വന്യ മൃഗങ്ങളുടെ ശല്യം മൂലമുണ്ടാകുന്ന കൃഷി നാശത്തിന് തക്കതായ നഷ്ടപരിഹാരം നല്‍കണമെന്ന ആവിശ്യത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."