'പ്രത്യാശ' നട്ട് കര്‍ഷക കൂട്ടായ്മ
മലയിന്‍കീഴ്: കാര്‍ഷിക മേഖലയില്‍ കൈയൊപ്പു ചാര്‍ത്താന്‍ അവര്‍ 'പ്രത്യാശ'യുമായി വയലിലിറങ്ങി. നഗരത്തിനോട് അടുത്തു കിടക്കുന്ന വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ കുരിശുമുട്ടം ഏലായില്‍ കൃഷിയെ സ്‌നേഹിക്കുന്ന ഒരുകൂട്ടം ആളുകള്‍ക്ക് കഴിഞ്ഞ ദിവസം ഞാറ് നടീല്‍ ഉത്സവമായിരുന്നു. ഭൂമാഫിയകള്‍ക്കും കൃഷി വിരോധികള്‍ക്കും അടിയറ വച്ചശേഷം മിച്ചംവന്ന വയലുകളില്‍ ക്യഷിയിറക്കിയാണ് ഈ കൂട്ടായ്മ നാടിനുതന്നെ മാത്യകയായത്.
ഒരുകാലത്തു വിളവൂര്‍ക്കല്‍ പഞ്ചായത്തിന്റെ നെല്ലറയെന്നാണു കുരിശുമുട്ടം അറിയപ്പെട്ടിരുന്നത്. കാലങ്ങള്‍ പിന്നിട്ടപ്പോള്‍ നെല്‍കൃഷി അന്യമായി. ആറു വര്‍ഷം മുമ്പ് ഗ്രാമശ്രീ കര്‍ഷക സമിതിയിലെ ഒരുകൂട്ടം കര്‍ഷകരുടെ കഠിനാധ്വാനത്തിലൂടെ ഇവിടെ ചെറിയതോതില്‍ വീണ്ടും കൃഷി ആരംഭിച്ചു. ഇന്ന് ഒന്നരയേക്കറോളം സ്ഥലത്തു കൃഷിയിറക്കി വിജയം കൊയ്യാന്‍ അധ്വാനിക്കുകയാണ് ഇവര്‍. സമിതിയംഗങ്ങളുടെ സ്ഥലത്താണു കൃഷിചെയ്യുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ രജനന്‍, വേലപ്പന്‍നായര്‍, കുമാര്‍, മോഹനന്‍ നായര്‍ എന്നിവരാണ് കര്‍ഷക സമിതിയിലെ അമരക്കാര്‍.
കര്‍ഷകര്‍ തന്നെ ഉല്‍പാദിപ്പിക്കുന്ന പ്രോട്ടീന്‍ സമ്പുഷ്ടമായ 'പ്രത്യാശ' എന്ന വിത്തിനമാണ് ഇവര്‍ ക്യഷിയിറക്കുന്നത്. രാസവളം അല്‍പ്പം പോലും ഉപയോഗിക്കാതെ തീര്‍ത്തും ജൈവ രീതിയില്‍ ക്യഷി നടത്തുകയാണ് കര്‍ഷകര്‍.
ഇന്നലെ ഞാര്‍ നടീലിനിടെ എത്തിയ കാട്ടാക്കട എം.എല്‍.എ ഐ.ബി സതീഷ് കര്‍ഷകര്‍ക്ക് ആവേശമായി. ഓണത്തിനു വിഷമയമില്ലാത്ത അരി എന്നതാണു സമിതിയുടെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."