തീരദേശ-പട്ടിക ജാതി വിഭാഗങ്ങളെ അവഗണിച്ചു: യു.ഡി.എഫ്
തിരുവനന്തപുരം: നഗരസഭയുടെ ഈ വര്‍ഷത്തെ സമ്പൂര്‍ണ ബജറ്റില്‍ തീരദേശ-പട്ടികജാതി വിഭാഗങ്ങള്‍ക്ക് തികച്ചും അവഗണനയാണെന്ന് യു.ഡി.എഫ് ആരോപിച്ചു. കടല്‍ക്ഷോഭം അതിരൂക്ഷമായ മേഖലകളില്‍ പുലിമുട്ട് നിര്‍മാണം ഉള്‍പ്പെടെ തീരദേശ നിവാസികളുടെ ആവശ്യങ്ങള്‍ ഒന്നും പരിഗണിച്ചില്ല. പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളുടേതും സമാനമായ അവസ്ഥയാണ്. 80 പദ്ധതികള്‍ പ്രഖ്യാപിച്ചതില്‍ ഭൂരിഭാഗവും ആവര്‍ത്തിച്ചിരിക്കുന്നവയാണ്. പഴയതില്‍ നിന്നു പൊടിതട്ടിയെടുത്ത പദ്ധതികളാണ് എല്ലാം. ഖരമാലിന്യ സംസ്‌കരണമാണ് നഗരസഭ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന് മാറ്റിവച്ചിരിക്കുന്നത് വെറും അഞ്ചു ലക്ഷം രൂപ മാത്രമാണ്. കോവളം, വര്‍ക്കല, വേളി തുടങ്ങി ടൂറിസം മേഖലകള്‍ ഏറെയുണ്ടായിട്ടും വിനോദസഞ്ചാര മേഖലയെ തികച്ചും അവഗണിച്ചാണ് ബജറ്റ് തയാറാക്കിയിരിക്കുന്നതെന്നും യു.ഡി.എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."