സമ്പൂര്‍ണ പൊതുവിദ്യാലയ പ്രവേശന വിളംബര റാലി സംഘടിപ്പിച്ചു
കൊടുവള്ളി: പൊതുവിദ്യാലയ പ്രവേശനത്തിന് കരുത്ത് പകരാന്‍ വേണ്ടണ്ടി 'ക്രിസ്റ്റല്‍'ന്റെ ആഭിമുഖ്യത്തില്‍ സമ്പൂര്‍ണ്ണ പൊതുവിദ്യാലയ പ്രവേശന വിളംബര റാലിയും പൊതു സദസും മാനിപുരത്ത് സംഘടിപ്പിച്ചു.
കൊടുവള്ളി നിയോജക മണ്ഡലത്തിലെ മുഴുവന്‍ ആളുകളും പത്താം തരം തുല്യത നേടുന്നതിനു വേണ്ടണ്ടിയുള്ള പദ്ധതിയുടെ പ്രഖ്യാപനവും വേദിയില്‍ നടന്നു. ഡയറ്റും എസ്.എസ്.എയും ചേര്‍ന്ന് തയ്യാറാക്കിയ 'വരവേല്‍പ്പ്'പദ്ധതിയുടെ രണ്ടാണ്ടാം ഘട്ട പരിപാടിയാണ് വിളംബര റാലി.
മാനിപുരം എ.യു.പി സ്കൂളിന്റെ അഭിമുഖ്യത്തിലാണ് റാലി സംഘടിപ്പിക്കപ്പെട്ടത്.
കാരാട്ട് റസാഖ് എം.എല്‍.എ നേതൃത്വം നല്കുന്ന 'ക്രിസ്റ്റല്‍' വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ മെയ് ഒന്നിന് ആരോഗ്യ മന്ത്രി ശൈലജ ടീച്ചറും ജനപ്രതിനിധികളും വീടുകളില്‍ ചെന്ന് കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് ക്ഷണിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് റാലി.
അടുത്ത ഘട്ടം വരവേല്പ് പരിപാടി മെയ് 12ന് ആരാമ്പ്രം ജി.യു.പി സ്കൂളില്‍ നടക്കും. കാരാട്ട് റസാഖ് എം.എല്‍.എ, കൊടുവള്ളി നഗരസഭാ ചെയര്‍പേഴ്സണ്‍ ശരീഫാ കണ്ണാടിപ്പൊയില്‍, കൗണ്‍സിലര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ കുടുംബശ്രീ അംഗങ്ങള്‍, സാക്ഷരതാ മിഷന് പ്രവര്‍ത്തകര്‍, സാരംഗി കലാ സാംസ്കാരിക വേദി, അങ്കണനവാടി ജീവനക്കാര്‍, കണ്ണകി കലാക്ഷേത്ര, വുഷു ടീം, ജെ.ആര്.സി, പി.ടി.എ-എം.പി.ടി.എ പ്രതിനിധികള്‍, അധ്യാപകര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."