വോട്ടര്‍പട്ടിക: 27,744 അപേക്ഷകള്‍ 20,075 പുതിയ അപേക്ഷകര്‍
മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ വോട്ടര്‍പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ടു ലഭിച്ചത് 27,744 അപേക്ഷകള്‍. ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ വള്ളിക്കുന്ന് മണ്ഡലത്തില്‍നിന്നാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ഉള്ളത്.
ഏഴു മണ്ഡലങ്ങളില്‍നിന്നു 14,491 പുരുഷന്മാരും 13,253 സ്ത്രീകളുമാണ് പുതുതായി അപേക്ഷ നല്‍കിയത്. 10,199 പുരുഷന്മാരും 9,876 സ്ത്രീകളും ഉള്‍പ്പെടെ 20,075 പേരാണ് പുതുതായി പേരു ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയത്. നിലവിലെ പട്ടികയില്‍ തെറ്റുണ്ടെന്നു സൂചിപ്പിച്ച് മറ്റു വ്യക്തികള്‍ നല്‍കുന്ന ഒരു പരാതി മാത്രമാണ് ഇതുവരെ തെരഞ്ഞെടുപ്പ് കമ്മിഷനു ലഭിച്ചിട്ടുള്ളത്. പെരിന്തല്‍മണ്ണ മണ്ഡലത്തില്‍നിന്നാണിത്.
തിരിച്ചറിയില്‍ കാര്‍ഡിലെ തെറ്റുതിരുത്തല്‍, ബൂത്ത് മാറ്റം എന്നിവയ്ക്കായി യഥാക്രമം 6,406, 1,262 അപേക്ഷകള്‍ ലഭിച്ചു. 2017 ജനുവരി 14നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയനുസരിച്ച് 12,92,754 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 6,47,195 എണ്ണം സ്ത്രീകളും 6,45,559 എണ്ണം പുരുഷന്‍മാരുമാണ്. ജനുവരി 14ന് 18 വയസ് തികഞ്ഞവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സൂക്ഷ്മ പരിശോധനയ്ക്കു ശേഷം പുതിയ അപേക്ഷകരെക്കൂടി ഉള്‍പ്പെടുത്തി അഡീഷണല്‍ വോട്ടര്‍പട്ടിക 20ന് പ്രസിദ്ധീകരിക്കും.
ബി.എല്‍.ഒ തലത്തില്‍ സൂക്ഷ്മപരിശോധന പൂര്‍ത്തിയാക്കി താലൂക്കുതല അംഗീരത്തിനു ശേഷമാണ് പുതിയ പേരുകള്‍ വോട്ടര്‍പട്ടികയില്‍ ഇടംപിടിക്കുക. അഞ്ചു സ്ത്രീകള്‍ ഉള്‍പ്പെടെ 29 പ്രവാസി വോട്ടര്‍മാരാണ് പുതുതായി അപേക്ഷകരായത്. മറ്റു മണ്ഡലങ്ങളില്‍ നേരത്തെയുണ്ടായിരുന്ന വോട്ടര്‍മാരുടെ എണ്ണം, വിവിധ ആവശ്യങ്ങള്‍ക്കു പുതുതായി അപേക്ഷ നല്‍കിയവരുടെ എണ്ണം ബ്രാക്കറ്റില്‍. കൊണ്ടോട്ടി: 1,85,295 (4,477), മഞ്ചേരി: 1,88,002 (3,428), പെരിന്തല്‍മണ്ണ: 1,91,796 (2,986), മങ്കട: 1,91,370 (3,654), മലപ്പുറം: 1,91,346 (4,665), വേങ്ങര: 1,65,822 (3,659).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."