കണ്ണൂരിലും മാഹിയിലും ഹര്‍ത്താല്‍ പൂര്‍ണം
കണ്ണൂര്‍: സി.പി.എം, ആര്.എസ്.എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് ഇരുപാര്‍ട്ടികളും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കണ്ണൂരിലും മാഹിയിലും പൂര്‍ണം. വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. ഇരുപാര്‍ട്ടികളും വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയില്ല. ചിലയിടങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞു. കെ.എസ്.ആര്.ടി.സി ബസുകളും സര്‍വിസ് വെട്ടിക്കുറച്ചു.
ചുരുക്കം സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. ജില്ലയില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം വന്‍ പൊലിസ് സന്നാഹം സുരക്ഷ ഒരുക്കി. പ്രധാന നഗര പ്രദേശങ്ങളില്‍ പൊലിസ് കാവലും ഏര്‍പ്പെടുത്തിയിരുന്നു. കണ്ണൂര്‍ സര്‍വകലാശാല ഇന്നലെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിരുന്നു.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ചുരുക്കം ഉദ്യോഗസ്ഥര്‍ മാത്രമാണ് ഹാജരായത്. ഇന്നലെ രാവിലെ പത്തരയോടെ കലക്ടറേറ്റ് പൂട്ടിക്കാന്‍ ബൈക്കിലെത്തിയ പത്തംഗ സംഘം സിവില്‍ സ്റ്റേഷനിലെത്തിയതോടെ കലക്ടറേറ്റിന് പൊലിസ് കാവലേര്‍പ്പെടുത്തി. പൂട്ടിയില്ലെങ്കില്‍ അടിച്ചു തകര്‍ക്കുമെന്നു ഭീഷണിയും മുഴക്കി. പത്ത് മിനിറ്റിനുശേഷം വീണ്ടും സംഘം ബൈക്കുകളിലെത്തി പോസ്റ്റ് ഓഫിസ് പൂട്ടാന്‍ ആവശ്യപ്പെട്ടതായും ജീവനക്കാര്‍ പറഞ്ഞു. ഇവര്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ടവരാണെന്ന് വ്യക്തമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."