വൈലോങ്ങര, മക്കരപ്പറമ്പ് ബൈപാസുകളുടെ ടെന്‍ഡര്‍ നടപടി പുരോഗതിയിലെന്ന് മന്ത്രി
മങ്കട: വൈലോങ്ങര, മക്കരപ്പറമ്പ് ബൈപാസുകളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണെന്നു പൊതുമരാമത്ത്, രജിസ്േ്രടഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിയമസഭയില്‍ മറുപടി പറഞ്ഞു. ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ ഉന്നയിച്ച ചോദ്യത്തിനു മറുപടിയായാണ് മന്ത്രിയുടെ വിശദീകരണം.
മക്കരപ്പറമ്പ് ബൈപാസ് നിര്‍മാണത്തിനു കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27നു ആര്‍.ബി.ഡി.സി.കെ യെ ഏല്‍പിച്ചെങ്കിലും ദേശീയപാതയുമായി ബന്ധപ്പെട്ടതായതിനാല്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെ മക്കരപ്പറമ്പ് ബൈപാസ് നിര്‍മാണത്തിനുള്ള പ്രാഥമിക നടപടികള്‍ സ്വീകരിച്ചു വരുന്നതിനാല്‍ ഈ പദ്ധതിയെ പി.ഡബ്ലിയു.ഡി കിഫ്ബിയില്‍നിന്ന് ഒഴിവാക്കി ദേശീയപാത അതോറിറ്റി ഏറ്റെടുക്കുകയായിരുന്നു.
മക്കരപ്പറമ്പ് ബൈപാസ് നിര്‍മാണത്തിന്റെ നിലവിലെ അവസ്ഥ ചോദിച്ചപ്പോള്‍ 2015-16, 2016-17 വര്‍ഷങ്ങളിലെ കേന്ദ്ര വാര്‍ഷിക പദ്ധതിയിന്മേല്‍ ബൈപാസിന്റ ഡി.പി.ആര്‍ തയാറാക്കുന്നതിനുള്ള ഫണ്ട് കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഇതുപ്രകാരം വിശദമായ പദ്ധതി രേഖ തയാറാക്കുന്നതിനുള്ള ദര്‍ഘാസ് നടപടികള്‍ മൂന്നു തവണ നടത്തിയെങ്കിലും ആരും പങ്കെടുത്തില്ല. റീ ടെന്‍ഡറിനുള്ള നടപടികള്‍ എടുത്തു വരികയാമെന്നും മന്ത്രി മറുപടി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."