ഷൊര്‍ണൂര്‍ ചെറുതുരുത്തി തടയണ യാഥാര്‍ഥ്യം; ഭൂതകാല ജലപ്രൗഢിയിലേക്ക് നിള
ചെറുതുരുത്തി: ഭാരതപ്പുഴക്ക് കുറുകെ 2009ല്‍ നിര്‍മാണം ആരംഭിക്കുകയും വിവിധ തരത്തിലുള്ള തടസങ്ങള്‍ മൂലം നിര്‍മാണം സ്തംഭിക്കുകയും ചെയ്തിരുന്ന ഷൊര്‍ണൂര്‍ ചെറുതുരുത്തി തടയണ ഒടുവില്‍ യാഥാര്‍ഥ്യമാകുന്നു. കോണ്‍ക്രീറ്റ് പ്രവര്‍ത്തനങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പൂര്‍ത്തിയാകും. 30നുള്ളില്‍ കമ്മീഷന്‍ ചെയ്യാനാണ് തീരുമാനം.
തൃശൂര്‍ പാലക്കാട് ജില്ലകളില്‍ ഉള്‍പ്പെട്ട ഏഴ് പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ലഭിക്കുന്നതാണ് പദ്ധതി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15 നാണ് തടയണയുടെ പുനര്‍നിര്‍മാണം തുടങ്ങിയത്. 360 മീറ്റര്‍ നീളത്തിലും , രണ്ടര മീറ്റര്‍ ഉയരത്തിലുമാണ് തടയണ നിര്‍മിച്ചിട്ടുള്ളത്. തടയണയില്‍ ജലംസംഭരിച്ച് നിര്‍ത്തുന്ന പ്രദേശത്ത് പുഴ അനുദിനം മാലിന്യ മയ മാ യി കൊണ്ടിരിയ്ക്കുകയാണെന്നും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ഈ മേഖലയില്‍ കണ്ടെത്തിയതായും കണ്ടെത്തിയിരുന്നു. ജലത്തില്‍ 200 ശതമാനം കോളി ഫാം ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്നായിരുന്നു പഠന റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പുഴയിലേക്ക് മാലിന്യം ഒഴുക്കുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സി പി ഐ എം വള്ളത്തോള്‍ നഗര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഴ ശുചീകരണവും നടന്നു. ഇതിനെ തുടര്‍ന്ന് പുഴ മാലിന്യ മുക്തമാവുകയും ചെയ്തു.
അതിനിടെ തുടര്‍ച്ചയായി രണ്ട് ദിവസം മഴ ലഭിയ്ക്കുകയും, തടയണ ഉയരം പിന്നിടുകയും ചെയ്തതോടെ ഭാരതപ്പുഴ പഴയ ജല പ്രൗഢിയിലേക്ക് മടങ്ങുകയാണ് തടയണയുടെ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ വെള്ളം നിറഞ്ഞ് ഇരുകരയും തൊടാന്‍ വെമ്പി നില്‍ക്കുമ്പോള്‍ ആ മനോഹര കാഴ്ച്ച കാണാന്‍ നിരവധി പേരാണ് എത്തുന്നത് തടയണ പ്രദേശത്ത് നിര്‍മ്മാണ സാമഗ്രികളുമായി എത്തുന്ന ലോറി അടക്കമുള്ള വാഹനങ്ങള്‍ വെള്ളത്തിലൂടെ യാണ് പ്രയാണം. വരും ദിവസങ്ങളില്‍ പുഴ ജലസമൃദ്ധമാകുമ്പോള്‍ നിളയെ സ്‌നേഹിയ്ക്കുന്നവര്‍ക്ക് അത് മനം നിറയും കാഴ്ച്ചയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."