ഭരണപരിഷ്‌കാര കമ്മിഷന്‍ എന്ന വെള്ളാന
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ചെയര്‍മാനായ സംസ്ഥാന ഭരണപരിഷ്‌കാര കമ്മിഷന്‍ പണം മുടിക്കുന്ന വെള്ളാന. കഴിഞ്ഞ രണ്ടു വര്‍ഷം കമ്മിഷന്‍ ചിലവാക്കിയത് രണ്ടരക്കോടിയോളം രൂപ. കൃത്യമായിപ്പറഞ്ഞാല്‍ 2,43,43,000 രൂപ.
ഇക്കാലയളവില്‍ കമ്മിഷന്‍ സര്‍ക്കാരിനു നല്‍കിയത് രണ്ടു നിര്‍ദേശങ്ങള്‍ മാത്രം. ആ രണ്ടു നിര്‍ദേശങ്ങളും സെക്രട്ടേറിയറ്റിലെ കമ്മിഷന്‍ ആസ്ഥാനത്ത് പൊടിപിടിച്ചു കിടക്കുകയാണ്. വിജിലന്‍സ് സംവിധാനം കുറ്റമറ്റ രീതിയില്‍ പുനഃസംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശുപാര്‍ശ ചെയ്ത വിജിലന്‍സ് സംവിധാന പരിഷ്‌കരണ നിര്‍ദേശവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശേഷി വികസനം കാര്യക്ഷമമാക്കാനുള്ള കപ്പാസിറ്റി ഡവലപ്‌മെന്റ് ഓഫ് സിവില്‍ സെര്‍വന്റ്‌സ് കേരള റിപ്പോര്‍ട്ടുമാണ് കമ്മിഷന്‍ നല്‍കിയത്. രണ്ടു നിര്‍ദേശങ്ങളിലും സര്‍ക്കാര്‍ തുടര്‍നടപടി എടുത്തില്ല.
കാബിനറ്റ് റാങ്കോടെയുള്ള ചെയര്‍മാന്‍, ചെയര്‍മാന്റെ പെഴ്‌സനല്‍ സ്റ്റാഫ് എന്നിവര്‍ക്കായി 1,22,34,063 രൂപയാണ് ചിലവഴിച്ചിരിക്കുന്നത്. കൂടാതെ ചെയര്‍മാന് താമസിക്കാന്‍ വീടും മറ്റു സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സ്ഥിരം അംഗങ്ങളെ കൂടാതെ 12 ജീവനക്കാര്‍ കമ്മിഷനിലുണ്ട്. ഇതുവരെ കമ്മിഷന്‍ 12 തവണയാണ് യോഗം ചേര്‍ന്നത്. മുഴുവന്‍ സമയ അംഗം സി.പി നായര്‍ക്ക് മുന്‍ ചീഫ് സെക്രട്ടറി എന്ന നിലയില്‍ ലഭിക്കുന്ന പെന്‍ഷന് പുറമെ 75,000 രൂപ ഓണറേറിയമായും ചീഫ് സെക്രട്ടറിക്കു തുല്യമായ യാത്ര ബത്ത, ദിന ബത്ത, വാഹനം, ഫോണ്‍ എന്നിവയും നല്‍കിയിട്ടുണ്ട്. കൂടാതെ അംഗങ്ങള്‍ക്കും കാറും ഫോണും നല്‍കിയിട്ടുണ്ട്. അംഗങ്ങള്‍ക്ക് ഓരോ സിറ്റിങ്ങിന്2,500 രൂപയും നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."