കടുത്ത വരള്‍ച്ചയിലും കുടിവെള്ളം പാഴാകുന്നു
പാടിച്ചിറ: കബനി കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ പൊട്ടി വെള്ളം പാഴാകുന്നത് പതിവാകുന്നു. പൈപ്പുകള്‍ നന്നാക്കാന്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ നിസ്സംഗത കാണിക്കുകയാണ്.
പാടിച്ചിറയിലെ സംഭരണിയില്‍നിന്നു പുല്‍പ്പള്ളിയിലേക്കുള്ള പ്രധാന പൈപ്പ് പൊട്ടിയാണ് വെള്ളം പാഴാകുന്നത്. ആലത്തൂര്‍, സുരഭിക്കവല, താന്നിത്തെരുവ്, കുനംത്തേക്ക് തുടങ്ങിയ പ്രദേശങ്ങളിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. ഇതുസംബന്ധിച്ച് നിരവധി തവണ പരാതി നല്‍കിയിട്ടും ചോര്‍ച്ച തടയാന്‍ കഴിഞ്ഞില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച പൈപ്പ് ലൈനിന്റെ ബലക്ഷയമാണ് പൈപ്പ് പൊട്ടാന്‍ കാരണം.
വേനല്‍ കനക്കുകയും കുടിവെള്ളക്ഷാമം അനുഭവപ്പെടുകയും ചെയ്യുമ്പോഴാണ് കുടിവെള്ളം റോഡിലൂടെ പരന്ന് ഒഴുകുന്നത്. ഇതുമൂലം പുല്‍പ്പള്ളിയിലെ പലയിടങ്ങളിലും വെള്ളം കിട്ടാത്ത അവസ്ഥയാണ്.
വാട്ടര്‍ അതോറിറ്റി ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ തയാറാകാത്തത് കബനി കുടിവെള്ള പദ്ധതിയെ ആശ്രയിക്കുന്ന നിരവധി ഗുണഭോക്താക്കളെയാണ് വലയ്ക്കുന്നത്. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ തകരാറുള്ള പൈപ്പ് ലൈന്‍ മാറ്റി ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."