കള്ള്ഷാപ്പ് നടത്തിപ്പ് സഹകരണ സംഘങ്ങള്‍ക്ക് നല്‍കരുത്: സെബാസ്റ്റിയന് പോള്‍
കോഴിക്കോട്: കള്ള്ഷാപ്പ് നടത്തിപ്പ് സഹകരണ സംഘങ്ങള്‍ക്ക് നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് ഡോ.സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
കള്ള്ഷാപ്പ് ലൈസന്‍സി അസോസിയേഷന് നേതൃത്വത്തില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ അംഗങ്ങള്‍ കോഴിക്കോട് ജോയിന്റ് എക്സൈസ് കമ്മിഷനര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ മദ്യനയം രൂപീകരിക്കാനിരിക്കേ പരമ്പരാഗത ലൈസന്‍സികള്‍ക്കും അര്‍ഹമായ പരിഗണന നല്‍കണം. സഹകരണ സംഘങ്ങളെ കള്ള് വ്യവസായം ഏല്‍പ്പിച്ചതിലൂടെ സര്‍ക്കാരിനും തൊഴിലാളികള്‍ക്കും നഷ്ടം മാത്രമേ സംഭവിച്ചിട്ടുള്ളൂ. ദേശീയ, സംസ്ഥാന പാതയോരത്തു നിന്നും 500 മീറ്റര്‍ മാറിയെ മദ്യവില്പന പാടുള്ളൂവെന്ന നിബന്ധനയില്‍ നിന്നു കള്ള്ഷാപ്പുകളെ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന പ്രസിഡന്റ് എ.ബി ഉണ്ണി അധ്യക്ഷനായ ചടങ്ങില്‍ സുരേഷ് ബാബു, രജി കുമാര്‍, അജി ബാബു സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."