HOME
DETAILS

ടൂറിസം വകുപ്പില്‍ കോഴ്‌സ് കഴിഞ്ഞവര്‍ക്ക് അവസരമില്ല; പ്രതിഷേധവുമായി ഉദ്യോഗാര്‍ഥികള്‍

  
backup
May 09, 2018 | 7:50 PM

tourism-course-after-not-chance-job

തിരുവനന്തപുരം: വിനോദസഞ്ചാര വകുപ്പിനു കീഴിലെ നിയമനങ്ങളില്‍ ടൂറിസം പഠിച്ചവര്‍ക്ക് അവസരമുറപ്പാക്കാത്തതില്‍ പ്രതിഷേധം. കേരളത്തിലെ ഡി.ടി.പി.സികളില്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, സൂപ്പര്‍വൈസര്‍, ടൂര്‍ ഗൈഡ്, ഡി.എം.സി മാനേജര്‍ തുടങ്ങിയ തസ്തികകളില്‍ ടൂറിസവുമായി ഒരു ബന്ധവുമില്ലാത്തവരെയാണ് നിയമിച്ചിരിക്കുന്നത്. കൃഷി, മൃഗപരിപാലനം തുടങ്ങിയ മേഖലകളില്‍ അതാത് കോഴ്‌സുകള്‍ പഠിച്ചവരെ നിയമിക്കുമ്പോള്‍ വിനോദസഞ്ചാര വകുപ്പില്‍ ഇതുമായി ഒരു ബന്ധവുമില്ലാത്തവരെ നിയമിക്കുകയാണെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. ടൂറിസത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞ ഉദ്യോഗാര്‍ഥികളില്‍ ബഹുഭൂരിപക്ഷവും തൊഴിലില്ലാത്ത സ്ഥിതിയിലാണ്.


ഡി.ടി.പി.സി സെക്രട്ടറിയുടെ റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിട്ടും തിരുവനന്തപുരം ഡി.ടി.പി.സിയില്‍ മറ്റൊരു ഉദ്യോഗസ്ഥന് സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുകയാണ്. ഡി.ടി.പി.സി സെക്രട്ടറി തസ്തികളിലേക്കുള്ള പരീക്ഷയില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്.
അസിസ്റ്റന്റ് ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തസ്തികയില്‍ നേരിട്ടുള്ള നിയമനം നടത്തുന്നതിന് പകരം ഏതെങ്കിലും ഡിഗ്രി ഉള്ള ജീവനക്കാരെ പ്രമോഷന്‍ നല്‍കി നിയമിക്കുന്നതാണ് പതിവ്.


ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് ഉദ്യോഗാര്‍ഥികളെ കണ്ടെത്തണമെന്ന ആവശ്യവും ശക്തമാണ്. സൂപ്പര്‍വൈസറി, മാനേജീരിയല്‍, ഫ്രണ്ട് ഓഫിസ്, ഗസ്റ്റ് റിലേഷന്‍, ടൂറിസം അഡ്മിനിസ്‌ട്രേഷന്‍ എന്നീ തസ്തികകള്‍ക്ക് ടൂറിസം ഡിഗ്രി അല്ലെങ്കില്‍ മാസ്റ്റര്‍ ഡിഗ്രി നിര്‍ബന്ധമാക്കണമെന്നും ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നു.
വിനോദസഞ്ചാര വകുപ്പില്‍ ടൂറിസം കോഴ്‌സ് പഠിച്ചവര്‍ക്കു പ്രാതിനിധ്യം ഉറപ്പാക്കിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നു ടൂറിസം വിദ്യാര്‍ഥികളുടേയും വിദഗ്ധരുടേയും കൂട്ടായ്മയായ ടൂറിസം പ്രെഫഷനല്‍സ് അസോസിയേഷന്‍ ഓഫ് കേരള(ടി.പി.എ.കെ) ഭാരവാഹികള്‍ അറിയിച്ചു.


Contents: tourism course in DTPC no job assurance , candidates in make protest 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയന്ത്രണം വിട്ട ബുള്ളറ്റ് സ്കൂട്ടറിലിടിച്ചു; യുവതി മരിച്ചു; മകൾ അതീവ ഗുരുതരാവസ്ഥയിൽ

Kerala
  •  2 days ago
No Image

ബഹ്റൈനിൽ വാഹനാപകടം: എട്ടു വയസ്സുകാരനടക്കം മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

bahrain
  •  2 days ago
No Image

കരിപ്പൂർ എംഡിഎംഎ വേട്ട: പ്രതിയുമായി ബന്ധമുള്ള എസ്എച്ച്ഒ തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ; പൊലിസിനെതിരെ ഗുരുതര ആരോപണം

Kerala
  •  2 days ago
No Image

തകർത്തത് പാകിസ്താന്റെ ലോക റെക്കോർഡ്; ടി-20 ചരിത്രം തിരുത്തി ഇന്ത്യ

Cricket
  •  2 days ago
No Image

ഗസ്സയുടെ ജീവനാഡി വീണ്ടും തുറക്കുന്നു; റഫ അതിർത്തി അടുത്ത ആഴ്ച മുതൽ സജീവമാകുമെന്ന് പ്രഖ്യാപനം

International
  •  2 days ago
No Image

കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി; പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; ആരോപണങ്ങൾ തള്ളി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി 

Kerala
  •  2 days ago
No Image

കത്തിക്കയറി സൂര്യയും ഇഷാനും; രണ്ടാം ടി-20യിൽ ന്യൂസിലാൻഡിന്റെ കഥകഴിച്ച് ഇന്ത്യ

Cricket
  •  2 days ago
No Image

വാദി വുരായയിലേക്ക് ആ 'അതിഥി' വീണ്ടും വന്നു; 2021-ൽ കണ്ടെത്തിയ അപൂർവ്വ പക്ഷിയെ അഞ്ച് വർഷത്തിന് ശേഷം തിരിച്ചറിഞ്ഞു

uae
  •  2 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; ശങ്കരദാസിനെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റി 

Kerala
  •  2 days ago
No Image

ഗസ്സയില്‍ നിന്ന് ഒമാനിലേക്ക്; സ്‌ട്രോബറി കൃഷിയിലൂടെ പുതു ജീവിതം തേടി ഫലസ്തീനിയന്‍ കര്‍ഷകര്‍

oman
  •  2 days ago