ദ്രവീകരിച്ച നൈട്രജന്‍ ചേര്‍ന്ന ഭക്ഷ്യവസതുക്കള്ക്ക് നിരോധനം
തിരുവനന്തപുരം: ദ്രവീകരിച്ച നൈട്രജന്‍ ചേര്‍ത്തുണ്ടാക്കുന്ന ഐസ്ക്രീമും ശീതള പാനീയങ്ങളും ഭക്ഷ്യവസ്തുക്കളും ചില സ്ഥലങ്ങളില്‍ വിറ്റുവരുന്നത് ശ്രദ്ധയില്‍പ്പെട്ടതായി സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ എം.ജി. രാജമാണിക്യം അറിയിച്ചു.
ഇത് ഗുരതരമായ ആരോഗ്യപ്രശ്നമുണ്ടാക്കുന്നതിനാല്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ഉപയോഗവും നിരോധിച്ചതായും അദ്ദേഹം പറഞ്ഞു.
ഇവ ഉപയോഗിക്കുമ്പോള്‍ വായില്‍ നിന്ന് ക്രമാതീതമായ പുകയും തണുപ്പും അനുഭവപ്പെടുന്നു. ഇത് കുട്ടികളെയും യുവാക്കളെയും ഇത്തരം ഉല്‍പ്പന്നങ്ങളിലേയ്ക്ക് ആകൃഷ്ടരാക്കുമെന്നും ഇതിനെതിരേ ജാഗ്രത വേണമെന്നും അറിയിപ്പില്‍ പറയുന്നു.
നിരോധനം ലംഘിക്കുന്നവര്‍ക്കെതിരേ പ്രോസിക്യൂഷന് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പറിലോ 8943346181 (തിരുവനന്തപുരം) എന്ന നമ്പരിലോ തിരുവനന്തപുരം മൊബൈല്‍ വിജിലന്‍സ് സ്ക്വാഡിന്റെ 89433 എന്ന നമ്പരിലോ അറിയിക്കണമെന്നും ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."