HOME
DETAILS

തകര്‍പ്പന്‍ ജയം; മുംബൈ മുന്നോട്ട്

  
backup
May 09 2018 | 22:05 PM

%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%af%e0%b4%82-%e0%b4%ae%e0%b5%81%e0%b4%82%e0%b4%ac%e0%b5%88-%e0%b4%ae%e0%b5%81

കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ സ്വന്തം തട്ടകത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ദയനീയ പരാജയം. മുംബൈ ഇന്ത്യന്‍സ് അവരെ 102 റണ്‍സിന്റെ നാണംകെട്ട തോല്‍വിയിലേക്ക് തള്ളിയിട്ടു. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ കൊല്‍ക്കത്തയുടെ പോരാട്ടം 18.1 ഓവറില്‍ 108 റണ്‍സില്‍ അവസാനിച്ചു.
കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത ഒരു ഘട്ടത്തില്‍ പോലും വിജയ പ്രതീക്ഷ പ്രകടിപ്പിച്ചില്ല. 21 വീതം റണ്‍സെടുത്ത ക്രിസ് ലിന്‍, നിതീഷ് റാണ എന്നിവര്‍ മാത്രമാണ് അല്‍പം പിടിച്ചുനിന്നത്. മുംബൈ ബൗളര്‍മാര്‍ കണിശതയോടെ പന്തെറിഞ്ഞപ്പോള്‍ ഫീല്‍ഡര്‍മാരും മികവ് പുലര്‍ത്തി. ഹര്‍ദിക്, ക്രുണാല്‍ പാണ്ഡ്യ സഹോദരന്‍മാര്‍ രണ്ട് വിക്കറ്റെടുത്തു.
ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത കൊല്‍ക്കത്ത നായകന്‍ ദിനേഷ് കാര്‍ത്തികിന്റെ തീരുമാനം തെറ്റാണെന്ന് യുവ താരം ഇഷാന്‍ കിഷന്‍ ശരിക്കും ബോധ്യപ്പെടുത്തി. 21 പന്തില്‍ ആറ് സിക്‌സും അഞ്ച് ഫോറും സഹിതം താരം ക്ഷണത്തില്‍ അടിച്ചെടുത്ത 62 റണ്‍സിന്റെ ശക്തമായ അടിത്തറയിലാണ് മുംബൈ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. 36 വീതം റണ്‍സെടുത്ത് സൂര്യകുമാര്‍ യാദവ്, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരും തിളങ്ങി. ബെന്‍ കട്ടിങ് ഒന്‍പത് പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും സഹിതം 24 റണ്‍സ് വാരി സ്‌കോര്‍ 200 കടത്തി. കൊല്‍ക്കത്തയ്ക്കായി പിയൂഷ് ചൗള മൂന്ന് വിക്കറ്റെടുത്തു. സുനില്‍ നരെയ്ന്‍ ഒഴികെയുള്ള കൊല്‍ക്കത്തന്‍ ബൗളര്‍മാരെല്ലാം ശരിക്കും തല്ല് വാങ്ങി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തര്‍പ്രദേശില്‍ വന്ദേ ഭാരത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം

National
  •  a month ago
No Image

ബലൂചിസ്ഥാനില്‍ സ്‌ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു, 46 പേര്‍ക്ക് പരിക്ക്.

International
  •  a month ago
No Image

'ശബരിമല നാളെ വഖഫ് ഭൂമിയാകും, അയ്യപ്പന്‍ ഇറങ്ങിപ്പോകേണ്ടിവരും'; വിവാദ പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്‍

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ നിര്‍മാണത്തിലിരുന്ന ഓടയില്‍ ഗര്‍ഭിണി വീണു; മുന്നറിയിപ്പ് ബോര്‍ഡുകളുണ്ടായിരുന്നില്ല

Kerala
  •  a month ago
No Image

കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ സവാള വില 

Kerala
  •  a month ago
No Image

'ജയതിലക് മാടമ്പള്ളിയിലെ ചിത്തരോഗിയെന്ന് എന്‍ പ്രശാന്ത്; ഐ.എ.എസ് തലപ്പത്ത് പൊരിഞ്ഞ പോര്

Kerala
  •  a month ago
No Image

മൗനം ചോദ്യം ചെയ്തതിന് തന്നെ പുറത്താക്കിയെന്നും നിര്‍മാതാവ് സുരേഷ്‌കുമാര്‍ കിം ജോങ് ഉന്നിനെ പോലെയെന്നും നിര്‍മാതാവ് സാന്ദ്ര തോമസ്

Kerala
  •  a month ago
No Image

പെട്ടി വിഷയം അടഞ്ഞ അധ്യയമല്ല; യാദൃച്ഛികമായി വീണുകിട്ടിയ സംഭവം: എന്‍.എന്‍ കൃഷ്ണദാസിനെ തിരുത്തി എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യത്തിലേക്ക്; തിങ്കളാഴ്ച തുടക്കം

Kerala
  •  a month ago
No Image

ദുബൈ; മെട്രോ സമയം നീട്ടി

uae
  •  a month ago