കേരളത്തില്‍ ഭരണ സ്തംഭനം നിലനില്‍ക്കുന്നു: എം.എം ഹസന്‍
തിരുവനന്തപുരം: കേരളത്തില്‍ ഭരണ സ്തംഭനം നിലനില്‍ക്കുന്നുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. ആള്‍ കേരള പെട്രോള്‍ പമ്പ് വര്‍ക്കേഴ്‌സ് യൂണിയന്‍ ഐ.എന്‍.റ്റി.യു.സി തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ച എട്ടാമത് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഭ്യന്തരവകുപ്പ് നിരപരാധികള്‍ക്ക് വഴിനടക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. നിരപരാധിയായ ഒരാളിനെ പൊലിസ് സ്റ്റേഷനില്‍ കൊണ്ട് പോയി ഉരുട്ടി കൊലപ്പെടുത്തിയിട്ട് ഒരു ഖേദപ്രകടനം പോലും നടത്താന്‍ കഴിയാത്ത മുഖ്യമന്ത്രിയില്‍ കേരളത്തിലെ തൊഴിലാളി സമൂഹത്തിന് വിശ്വാസം നഷ്ടപ്പെട്ട് കഴിഞ്ഞുവെന്ന് എം.എം ഹസന്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ പെട്രോള്‍ പമ്പുകളിലെ തൊഴിലാളികള്‍ ദിനംപ്രതി പന്ത്രണ്ട് മണിക്കൂറും അതില്‍ കൂടുതലും പണിയെടുക്കുന്നവരാണ്. അതിനാല്‍ അവര്‍ക്ക് പ്രതിദിനം കുറഞ്ഞത് 500 രൂപയെങ്കിലും ശമ്പളം നല്‍കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.
യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് കായ്പ്പാടി അധ്യക്ഷനായി. വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണം യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് തമ്പാനൂര്‍ രവിയും കഴിഞ്ഞ അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി അവാര്‍ഡ് വിതരണം ഐ.എന്‍.റ്റി.യു.സി ദേശീയ സെക്രട്ടറി പാലോട് രവിയും ട്രേഡ് യൂനിയന്‍ സുഹൃദ് സംഗമം എസ്.റ്റി.യു സംസ്ഥാന സെക്രട്ടറി മാഹീന്‍ അബൂബക്കറും നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."