മന്നാനിയ്യാ ഉമറുല്‍ ഫാറൂഖ്: സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം
കൊല്ലം: കിളികൊല്ലൂര്‍ മന്നാനിയ്യാ ഉമറുല്‍ ഫാറൂഖ് യത്തീംഖാന ആന്റ് അറബിക് കോളജില്‍ സമ്മേളനങ്ങള്‍ ക്ക് ഇന്ന് തുടക്കം.
നാല് ദിവസങ്ങളിലായി മതപ്രഭാഷണം, കലാകായിക മത്സരം, വ്യക്തിത്വവികസന സെമിനാര്‍, വിദ്യാര്‍ഥി പൂര്‍വ വിദ്യാര്‍ഥി സമ്മേളനം, രക്ഷാകര്‍ത്തൃ സമ്മേളനം, പൊതുസമ്മേളനം നടക്കും. പാലുവള്ളി നാസിമുദ്ദീന്‍ മന്നാനി അധ്യക്ഷനാവുന്ന ഉദ്ഘാടന സമ്മേളനം കാരാളി ഇ.കെ.സുലൈമാന്‍ ദാരിമി ഉദ്ഘാടനം ചെയും. കുറിഞ്ചിലക്കാട് നവാസ് മന്നാനി, ഇലവുപാലം ശംസുദ്ദീന്‍ മന്നാനി സംബന്ധിക്കും. ഉമറുല്‍ ഫാറൂഖ് വിദ്യാര്‍ഥികളായ ഹാഫിസ് മുഹമ്മദ് ഷിജാസ് മുസ്‌ലിയാര്‍, ഹാഫിസ് മുഹമ്മദ് ഷാന്‍ മുസ്‌ലിയാര്‍, അബൂത്വാഹിര്‍ മുസ്‌ലിയാര്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ മതപ്രഭാഷണം നടത്തും.
ശനിയാഴ്ച രാവിലെ എട്ടിന് തുടങ്ങുന്ന സെമിനാറില്‍ കുണ്ടുമണ്‍ എം.ജെ.ഹംസാ മന്നാനി അധ്യക്ഷനാവും. മുഹമ്മദ് റാഫി കൗസരി ഉദ്ഘാടനം ചെയും. അന്‍ഷാദ് മന്നാനി, എസ്.എം. റാഫി മന്നാനി, പുലിയില സക്കീര്‍ ഹുസൈന്‍ മന്നാനി, ശഫീര്‍ മന്നാനി, കുണ്ടുമണ്‍ ഹുസൈന്‍ മന്നാനി വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും. ഞായറാഴ്ച നടക്കുന്ന വിദ്യാര്‍ഥി പൂര്‍വവിദ്യാര്‍ഥി സമ്മേളനത്തില്‍ വട്ടപറമ്പ് മുഹമ്മദ് സാജിദ് മന്നാനി അധ്യക്ഷനാവും. കല്ലറ ശറഫുദ്ദീന്‍ റഷാദി ഉദ്ഘാടനം ചെയ്യും. പത്ത് മണിമുതല്‍ നടക്കുന്ന രക്ഷാകര്‍ത്തൃ സമ്മേളനത്തില്‍ വള്ളികുന്നം അബ്ദുശ്ശുക്കൂര്‍ മൗലവി അധ്യക്ഷനാവും. പത്തനംതിട്ട സി.എച്ച് സൈനുദ്ദീന്‍ മൗലവി ഉദ്ഘാടനം ചെയും. മുഹമ്മദ് റാഫി മാസ്റ്റര്‍ ക്ലാസിന് നേതൃത്വം നല്‍കും. സിദ്ദീഖ് സാഹിബ് ഈച്ചംവീട്ടില്‍, സിദ്ദീഖ് സാഹിബ് ഉളിയക്കോവില്‍, ആദംരാജു, നൗഫല്‍ സാഹിബ് രണ്ടാംകുറ്റി, ശറഫുദ്ദീന്‍ സാഹിബ് കുരിയോട് അവാര്‍ഡുകള്‍ വിതരണം ചെയും. എം.എ.സമദ്, ജെ.എം.നാസര്‍, ബി.രാജു, പ്രതീപ്, വിജയന്‍ സംബന്ധിക്കും. പൊതു സമ്മേളനത്തില്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷനാവും. പാങ്ങോട് എ. ഖമറുദ്ദീന്‍ മൗലവി സ്വാഗതം പറയും. കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി ഉദ്ഘാടനം ചെയ്യും. തേവലക്കര അലിയാരുകുഞ്ഞ് മൗലവി, വൈ. എം.ഹനീഫാ മൗലവി, അലി ദിവാനുദ്ദീന്‍ എന്നിവര്‍ പ്രസംഗിക്കും. പുലിപ്പാറ അബ്ദുല്‍ ഹക്കീം മൗലവി സമ്മാനദാനം നിര്‍വഹിക്കും.
സമാപന പ്രഭാഷണവും ദുആയും എ.കെ.ഉമര്‍ മൗലവി നിര്‍വഹിക്കും. കടയ്ക്കല്‍ ജുനൈദ്, പാലുവള്ളി ജലാലുദ്ദീന്‍ മൗലവി, പള്ളിക്കല്‍ ശറഫുദ്ദീന്‍ മൗലവി, കൂടവൂര്‍ നവാസ് മന്നാനി, ഹാഫിസ് സഈദ് മൗലവി, സലീം മൗലവി, അലിയാര്‍ മൗലവി സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."