നാനോ എക്‌സല്‍ തട്ടിപ്പ്; നടപടി ആവശ്യപ്പെട്ട് ഹരജി
കൊച്ചി: നാനോ എക്‌സല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ആലുവയില്‍ നിന്ന് 63.66 ലക്ഷം രൂപ പിടിച്ചെടുത്ത കേസ് റവന്യു ഇന്റലിജന്റ്‌സ്, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചെന്നും കുറ്റക്കാര്‍ക്കെതിരേ നിയമ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഇടുക്കി കല്‍ത്തൊട്ടി സ്വദേശി എം.ഐ അഗസ്തിയാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.
2010 ഡിസംബര്‍ 13നാണ് ആലുവയിലെ പറവൂര്‍ കവലയില്‍ നിന്നു നാനോ എക്‌സല്‍ എം.ഡിയുടെ കാറും പണവും ആലുവ റൂറല്‍ എ.എസ്.പി പിടികൂടിയത്. ഇത് പിന്നീട് റവന്യു ഇന്റലിജന്റ്‌സ് ഡയറക്ടറേറ്റിനു (ഡി.ആര്‍.ഐ) കൈമാറി. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ പണം കൊച്ചിയിലെ ആദായനികുതി കമ്മിഷണറുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചുവെന്നാണ് ഡി.ആര്‍.ഐ മറുപടി നല്‍കിയത്.
എന്നാല്‍ എസ്.ബി.ടിയുടെ എറണാകുളം സോണല്‍ ഓഫിസില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി ഇതിനു വിരുദ്ധമാണ്. ആദായനികുതി കമ്മിഷണറുടെ അക്കൗണ്ടില്‍ നിന്ന് പണം ഡി.ആര്‍.ഐയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായാണ് വിവരാവകാശരേഖയില്‍ പറയുന്നത്. പണം തിരിമറി നടത്തിയതാണെന്നും ഇതു സംബന്ധിച്ച കേസില്‍ തുടര്‍നടപടി ഉണ്ടായില്ലെന്നും ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."