കുന്നോത്തുപറമ്പ് പ്ലാസ്റ്റിക് മുക്തമാകുന്നു
പാനൂര്‍: ജില്ലാ കലക്ടറുടെ പ്ലാസ്റ്റിക് വിമുക്ത ജില്ല പദ്ധതിയുടെ ഭാഗമായി കുന്നോത്തുപറമ്പ് പഞ്ചായത്തിനെ പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നു. പ്രഖ്യാപനം ഇന്ന് അഞ്ചിന് ബ്ലോക്ക് പ്രസിഡന്റ് എ. അശോകന് നിര്‍വഹിക്കും.
കുടുംബശ്രീ സി.ഡി.എസ് പതിനെട്ടാം വാര്‍ഷികാഘോഷവും ഇതോടൊപ്പം നടക്കും. ഡിവൈ.എസ്.പി പ്രിന്‍സ് എബ്രഹാം മുഖ്യ പ്രഭാഷണം നടത്തും.
വിവിധ മത്സരങ്ങളില്‍ വിജയിച്ച പഞ്ചായത്തിലെ പ്രതിഭകളെ ചടങ്ങില്‍ അനുമോദിക്കും. നാലിനു കക്കോട്ടുവയലില് നിന്നാരംഭിക്കുന്ന ഘോഷയാത്ര പാറാട്ട് സമാപിക്കും. ഇന്നു മുതല്‍ പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ വില്പന നിരോധിക്കും. ഇതുസംബന്ധിച്ച് പഞ്ചായത്തിലെ വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നൂറിലധികം പേര് പങ്കെടുക്കുന്ന ആഘോഷ ചടങ്ങുകളുടെ വിവരം പഞ്ചായത്തിനെ മുന്‍കൂട്ടി അറിയിക്കാനും കല്യാണ വീടുകളില്‍ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കാനും നിര്‍ദേശം നല്‍കിയതായി പ്രസിഡന്റ് കരുവാങ്കണ്ടി ബാലന്, പി.പി സാവിത്രി, വി. ഭാസ്കരന്, കെ. റിനീഷ്, എം. ഇസ്മാഈല്‍, ടി.കെ ബീന അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."