മരക്കൊമ്പുകള്‍ മുറിച്ച് നീക്കി
എരുമപ്പെട്ടി: വടക്കാഞ്ചേരി- കുന്നംകുളം റോഡരുകില്‍ എരുമപ്പെട്ടി പ്രദേശത്ത് അപകട ഭീഷണിയുയര്‍ത്തി നിന്നിരുന്ന മരകൊമ്പുകള്‍ മുറിച്ച് മാറ്റി. എരുമപ്പെട്ടി സര്‍ക്കാര്‍ ആശുപത്രിക്ക് സമീപമാണ് റോഡരുകിലുള്ള മരത്തിന്റെ വലിയ കൊമ്പുകള്‍ ഏത് നിമിഷവും പൊട്ടി വിഴാവുന്ന അവസ്ഥയില്‍ നിന്നിരുന്നത്. മുമ്പ് പല തവണ മരകൊമ്പുകള്‍ പൊട്ടി വീണ് വാഹനയാത്രക്കാര്‍ അപകടത്തില്‍ പെട്ടിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് വെള്ളറക്കാട് വില്ലേജ് ഓഫീസിന് സമീപം മരകൊമ്പ് പൊട്ടിവീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചിരുന്നു. ഉണങ്ങി ദ്രവിച്ച് ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയില്‍ നിരവധി മരങ്ങളാണ് കുന്നംകുളം - വടക്കാഞ്ചേരി റോഡരുകില്‍ നില്‍ക്കുന്നത്. ഇത് യാത്രക്കാരുടെ ജീവന് ഭീഷണിയുയര്‍ത്തുന്നതായി സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് ഭരണ സമിതി പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയോടെ റോഡിലേക്ക് ചാഞ്ഞ് നില്ക്കുന്ന അപകടാവസ്ഥയിലുള്ള മരകൊമ്പുകള്‍ മുറിച്ച് നീക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."