HOME
DETAILS
MAL
യു.ഡി.എഫ് ധാരണ; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു
backup
May 10 2018 | 04:05 AM
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് പാലക്കല്‍ സ്ഥാനം രാജിവച്ചു. യു.ഡി.എഫ് മുന്‍ധാരണ പ്രകാരമാണ് രാജി. ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇന്‍ചാര്‍ജ് വിജയകുമാറിനാണ് രാജി നല്‍കിയത്. ഭരണ കാലയളവ് തുല്യമായി പങ്കിടുന്ന ബ്ലോക്ക് പഞ്ചായത്തില്‍ ആദ്യ രണ്ടര വര്‍ഷം മുസ്ലിം ലീഗിനും തുടര്‍ന്നുളള രണ്ടര വര്‍ഷം കോണ്‍ഗ്രസിനുമാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ പങ്കിടുന്നത്.
ഇതില്‍ ആദ്യ ഒന്നര കൊല്ലം മുസ്ലിം ലീഗ് പ്രതിനിധി കെ.പി മൊയ്തുവും, തുടര്‍ന്നുളള ഒരു വര്‍ഷം യൂസഫ് പാലക്കലുമാണ് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചത്. ആദ്യ കാലയളവില്‍ വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനുമായിരുന്നു. ധാരണ പ്രകാരം വൈസ് പ്രസിഡന്റ് കോണ്‍ഗ്രസ് പ്രതിനിധി വി. പ്രീത കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."