മാഹി അക്രമം; 500 പേര്‍ക്കെതിരേ കേസ്
തലശ്ശേരി: മാഹി മേഖലയില്‍ കഴിഞ്ഞദിവസം നടന്ന ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന അക്രമ കേസില്‍ 500 ലേറെ പേരെ പ്രതിചേര്‍ത്തു. മാഹി തീരദേശ പൊലിസിന്റെ ജീപ്പ്, പള്ളൂര്‍ ഇരട്ടപിലാക്കൂലിലെ ബി.ജെ.പി ഓഫിസായ മാരാര്‍ജി മന്ദിരം, കടകള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ എന്നിവ ആക്രമിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് 500 ലേറെ പേര്‍ക്കെതിരേ പൊലിസ് കേസെടുത്തത.്
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മാഹി മേഖലയില്‍ ഇന്ത്യന്‍ റിസര്‍വ്വ് ബറ്റാലിയനെ വിന്യസിപ്പിച്ചു. പുതുച്ചേരി ഡി.ജി.പി സുനില്‍കുമാര്‍ ഗൗതത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ സംഘര്‍ഷ ബാധിത മേഖല സന്ദര്‍ശിച്ചു. ചൊവ്വാഴ്ച നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ഭൂരിഭാഗവും സി.പി.എം പ്രവര്‍ത്തകരാണ് പ്രതിസ്ഥാനത്തുള്ളത.് കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ കണ്ണിപ്പൊയില്‍ ബാബുവിന്റെ മൃതദേഹം എത്തുന്നതിനിടെയാണ് പള്ളൂര്‍ മേഖലയില്‍ വ്യാപക അക്രമം നടന്നത്.
പുതുച്ചേരിയിലെ നിയമ വ്യവസ്ഥ പ്രകാരം തീവെപ്പ് കേസിലുള്‍പ്പെടെ പ്രതിയായെങ്കില്‍ ജാമ്യത്തിന് പോലും ചെന്നൈ കോടതിയെയാണ് സമീപിക്കേണ്ടത്. ഇത് അക്രമം നടത്തിയവര്‍ക്ക് കനത്ത തിരിച്ചടിയാണ്. കാരണം മാഹിയില്‍ മജിസ്‌ട്രേറ്റ് കോടതി മാത്രമാണ് പ്രവര്‍ത്തിക്കുന്നത.് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് മാഹിയിലെ അക്രമസംഘങ്ങളെ കുറിച്ച് അന്വേഷണം നടത്താനാണ് പൊലിസ് തീരുമാനം. പുതുച്ചേരിക്ക് പുറത്ത് കേരളത്തില്‍ നിന്നെത്തിയ അക്രമികളാണ് മാഹി മേഖലയില്‍ കൂടുതലായും അക്രമം നടത്തിയതെന്നാണ് പൊലിസ് സംശയിക്കുന്നത.് കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് ഇന്നലെ മാഹി മേഖല പൊതുവെ ശാന്തമായിരുന്നു. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ പൊലിസ് വാഹന പരിശോധന ഉള്‍പ്പടെ നടത്തുന്നുണ്ട്.
ഇനിയൊരു സംഘര്‍ഷം കൂടി ഉണ്ടാകാതിരിക്കാന്‍ പൊലിസ് കനത്ത ജാഗ്രതയിലാണ്. അതിര്‍ത്തി ജില്ലയായ കണ്ണൂരിലേക്ക് കടക്കുന്ന മാഹിപ്പാലത്തില്‍ കേരള പൊലിസ് കര്‍ശന സുരക്ഷ ഒരുക്കിയിട്ടുണ്ട്. അക്രമികളെന്ന് സംശയിക്കുന്നവരെ പൊലിസ് തടഞ്ഞ് വെച്ച് പരിശോധിക്കുകയാണ്. മാഹി മേഖലയോടു് തൊട്ട് കിടക്കുന്ന ഗ്രാമങ്ങളായ ചൊക്ലി, ചെമ്പ്ര, പാറാല്‍, ചാലക്കര എന്നിവിടങ്ങളിലും പൊലിസ് നിരീക്ഷണം ശക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."