മരങ്ങാട്ടുപള്ളി ഗവ. ആശുപത്രി കെട്ടിട നിര്‍മാണം ആരംഭിച്ചു
മരങ്ങാട്ടുപള്ളി: വര്‍ഷങ്ങളായി ശോച്യാവസ്ഥയിലായ മരങ്ങാട്ടുപള്ളി ഗവ. ആശുപത്രിക്ക് ജനോപകാരപ്രദമായ പുതിയ കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മോന്‍സ് ജോസഫ് എം.എല്‍.എ. തുടക്കം കുറിച്ചു.
സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്ന 5 കോടി രൂപയുടെ കെട്ടിടസമുച്ചയമാണ് മരങ്ങാട്ടുപള്ളി ഗവ. ആശുപത്രിക്കുവേണ്ടി നിര്‍മിക്കുന്നത്.
മരങ്ങാട്ടുപള്ളി ഗവ. ആശുപത്രിയുടെ നിലവിലുള്ള കെട്ടിടം പൊളിച്ചുപണിയണമെന്നുള്ള ആവശ്യത്തിന് കാലങ്ങളോളം പഴക്കമുണ്ട്. ഗ്രാമപഞ്ചായത്ത് ഇക്കാര്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ എം.എല്‍.എ മുന്‍കൈ എടുത്താണ് പുതിയ പ്രോജക്ടിന് രൂപം നല്‍കിയത്. ആരോഗ്യ പൊതുമരാമത്ത് വകുപ്പ് സംയുക്ത പരിശോധന നടത്തിയാണ് പ്രോജക്ടിന് അന്തിമരൂപം നല്‍കിയത്.
മൂന്ന് നിലകളിലായി 15000 സ്‌ക്വയര്‍ഫീറ്റ് സ്ഥലസൗകര്യം ഉറപ്പുവരുത്തുന്ന വിധത്തിലാണ് പുതിയ കെട്ടിടസമുച്ചയം നിര്‍മിക്കുന്നതെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ വ്യക്തമാക്കി. നിലവിലെ ആശുപത്രിയുടെ പിന്നിലായുള്ള ഗ്രാമപഞ്ചായത്ത് വക സ്ഥലത്താണ് പുതിയ കെട്ടിടസമുച്ചയം യാഥാര്‍ഥ്യമാക്കുന്നത്.
രണ്ടുവര്‍ഷത്തിനുള്ളില്‍ കെട്ടിടനിര്‍മാണം പൂര്‍ത്തീകരിക്കും. ആശുപത്രിയുടെ എച്ച്.എം.സി യോഗം പ്രത്യേകമായി വിളിച്ചുചേര്‍ത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് തീരുമാനങ്ങള്‍ കൈക്കൊണ്ടു.
മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. റാണി ജോസഫ് അധ്യക്ഷത വഹിച്ച യോഗം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മരങ്ങാട്ടുപള്ളി സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എം തോമസ്, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് മാത്തുക്കുട്ടി ജോര്‍ജ്ജ്, മുന്‍ പ്രസിഡന്റ് ബെല്‍ജി എമ്മാനുവേല്‍, ജോണ്‍സണ്‍ പുളിക്കിയില്‍, ബ്ലോക്ക് മെമ്പര്‍മാരായ നിര്‍മ്മല ദിവാകരന്‍, ലില്ലി മാത്യു, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ ജോണി നെല്ലരി, സില്‍വി ജയ്‌സണ്‍, ഓമന ശിവശങ്കരന്‍, മെമ്പര്‍മാരായ ഹരിദാസ്, ദീപ ഷാജി, മാര്‍ട്ടിന്‍ അഗസ്റ്റിന്‍, സി.വി ജോര്‍ജ്ജ്, അലക്‌സ് കെ.കെ, ശ്യാമള മോഹനന്‍, റെജി കുളപ്പള്ളി, രാഗിണി സി.പി, മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. ജിജി മുഹമ്മദ്, ഡോ. മാത്യൂസ് മുരിക്കന്‍, പൊതുമരാമത്ത് വകുപ്പ് അസി. എക്‌സി. എഞ്ചിനീയര്‍ ജോസ് രാജന്‍, അസി. എഞ്ചിനീയര്‍ രഞ്ചു ബാലന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."