ഗുല്‍ബര്‍ഗ റാഗിങ്: കര്‍ണാടക പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു
കോഴിക്കോട്: കര്‍ണ്ണാടകയിലെ ഗുല്‍ബര്‍ഗയില്‍ മലയാളി നഴ്സിങ് വിദ്യാര്‍ഥിനി ക്രൂരമായി റാഗിങ്ങിനിരയായ സംഭവത്തില്‍ കര്‍ണാടക പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. വധ ശ്രമം, എസ്.സി - എസ്.ടി അതിക്രമം തടയല്‍ നിയമം, കര്‍ണാടക വിദ്യാഭ്യാസ നയത്തിലെ പ്രത്യേക നിയമം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിനിയുടെ മൊഴിയെടുക്കാന്‍ കര്‍ണ്ണാടകയില്‍ നിന്നുള്ള പൊലിസ് സംഘം ഇന്ന് വൈകീട്ട് കോഴിക്കോട്ടെത്തിയിരുന്നു.
സംഭവത്തില്‍ കേന്ദ്ര മനുഷ്യാവകാശ കമ്മിഷനും നേരത്തെ സ്വമേധയാ കെസെടുത്തിരുന്നു. കര്‍ണാടകയിലെ ഗുല്‍ബര്‍ഗ അല്ഖമാര് നഴ്സിങ് കോളജിലെ എടപ്പാള്‍ കോലത്രകുന്ന് കളരിക്കല്‍ പറമ്പില്‍ ജാനകിയുടെ മകള്‍ അശ്വതിയാണ് ക്രൂരമായ റാഗിങ്ങിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ മെയ് ഒമ്പതിനായിരുന്നു സംഭവം. സീനിയര്‍ വിദ്യാര്‍ഥികള്‍ ടോയ്ലറ്റ് വൃത്തിയാക്കുന്ന ലോഷന്‍ കുടിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."