HOME
DETAILS

വിവാദമൊഴിയാതെ കുറുവ

  
backup
May 10 2018 | 08:05 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6%e0%b4%ae%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%af%e0%b4%be%e0%b4%a4%e0%b5%86-%e0%b4%95%e0%b5%81%e0%b4%b1%e0%b5%81%e0%b4%b5


മാനന്തവാടി: കുറുവാ ദ്വീപില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടുള്ള സമരങ്ങള്‍ മൂര്‍ച്ഛിച്ചതോടെ സഞ്ചാരികളുടെ എണ്ണം 950 ആക്കി വര്‍ധിപ്പിക്കാനുള്ള തീരുമാനം മരവിപ്പിച്ചു.
ദ്വീപില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും കുടുംബശ്രീ കൂട്ടായ്മകളും കഴിഞ്ഞ ദിവസം സബ് കലക്ടര്‍ ഓഫിസിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തിയിരുന്നു. കൂടാതെ ഒ.ആര്‍ കേളു എം.എല്‍.എയുടെ നേതൃത്വത്തില്‍ സി.പി.എം നോര്‍ത്ത് വയനാട് വനം ഡിവിഷന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹ സമരവും ആരംഭിച്ചിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച വനം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ദ്വീപിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം താല്‍കാലികമായി 950 ആയി ഉയര്‍ത്തിയതായി കലക്ടര്‍ അറിയിച്ചത്. എന്നാല്‍ സി.പി.എം സമരം തുടരുന്ന സാഹചര്യത്തിലാണ് സഞ്ചാരികളുടെ എണ്ണം ഉയര്‍ത്തിയ തീരുമാനം മരവിപ്പിച്ചത്.
ഇന്നലെയും 400 പേരെ മാത്രമാണ് കേന്ദ്രത്തിലേക്ക് പ്രവേശിപ്പിച്ചത്. അതേ സമയം, ഒ.ആര്‍.കേളു എം.എല്‍.എയുടെ നേതൃത്വത്തില്‍ സി.പി.എം നോര്‍ത്ത് വയനാട് വനം ഡിവിഷന് മുന്നില്‍ നടത്തുന്ന സത്യഗ്രഹ സമരം മൂന്നാം ദിവസത്തിലേക്ക് പ്രവേശിപ്പിച്ചു. ഇന്നലെ ഫോറസ്റ്റ് ഐ.ബിയില്‍ നടന്ന ചര്‍ച്ചയും പരാജയമായതോടെയാണ് സമരം മൂന്നാം ദിവസത്തിലേക്ക് കടന്നത്. കലക്ടറുടെ നേതൃത്വത്തില്‍ ഫോറസ്റ്റ് ഐ.ബിയില്‍ നാലു മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കാതായതോടെ ഉച്ചക്ക് മൂന്ന് മണിയോടെ എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ചയവസാനിപ്പിച്ച് മടങ്ങി. ആയിരത്തി അഞ്ഞൂറ് പേരെ പ്രവേശിപ്പിക്കണമെന്നതുള്‍പ്പെടെയുള്ള പല നിര്‍ദേശങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നെങ്കിലും തീരുമാനം എടുക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് ഡി.എഫ്.ഒ ഉള്‍പ്പെടെയുള്ള വനം ഉദ്യോഗസ്ഥര്‍ നിലപാട് സ്വീകരിക്കുകയായിരുന്നു. ഉന്നത വനപാലകരുമായി ബന്ധപ്പെട്ടെങ്കിലും ആരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്നും നാളെയും വനം ഡിവിഷന് മുന്നില്‍ സമരം തുടരാനും ശനിയാഴ്ച സമരം കുറുവ ദ്വീപിലേക്ക് മാറ്റാനും കുറുവ മാര്‍ച്ച് നടത്താനുമാണ് സി.പി.എം തീരുമാനം. ചര്‍ച്ചയില്‍ നോര്‍ത്ത് വയനാട് ഡി.എഫ്.ഒ പി.കെ പ്രസാദ്, സി.പി.എം ജില്ല സെക്രട്ടറി പി. ഗഗാറിന്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  22 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  22 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  22 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  22 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  22 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  22 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  22 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  22 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  22 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  22 days ago