HOME
DETAILS

വീടിന് ഭീഷണിയായ തെങ്ങ് മുറിക്കാന്‍ യുവാവ് ഓഫിസുകള്‍ കയറിയിറങ്ങിയത് നാലു വര്‍ഷം

  
backup
May 10 2018 | 08:05 AM

%e0%b4%b5%e0%b5%80%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf%e0%b4%af%e0%b4%be%e0%b4%af-%e0%b4%a4%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b5%8d-%e0%b4%ae

 

കോഴിക്കോട്: വീടിനു മുകളിലേക്ക് ഭീഷണി സൃഷ്ടിച്ച് അയല്‍വാസിയുടെ തെങ്ങ്. ഇതൊന്നു മുറിച്ചുകിട്ടാന്‍ കോടതിയും സര്‍ക്കാര്‍ ഓഫിസുകളും കയറി വീട്ടുടമസ്ഥന്‍ പരക്കംപാഞ്ഞത് നാലു വര്‍ഷം. കോടതിയും ജില്ലാ കലക്ടറും തെങ്ങ് മുറിച്ചുമാറ്റാന്‍ ഉത്തരവിട്ടിട്ടും കീഴുദ്യോഗസ്ഥര്‍ ഓരോ കാരണം പറഞ്ഞ് നാളുനീക്കി.
കൊടുവള്ളി ആവിലോറ തടായില്‍ മുഹമ്മദ് അഷ്‌റഫാണ് വര്‍ഷങ്ങളായി സര്‍ക്കാര്‍ ഓഫിസ് കയറിയിറങ്ങുന്നത്. അയല്‍വാസിയായ പാറക്കുണ്ടത്തില്‍ ഷംസുദ്ദീന്റെ പറമ്പിലെ തെങ്ങാണ് കഥാപാത്രം. 2014 മെയ് 26നാണ് ഇതുസംബന്ധിച്ച ആദ്യ പരാതി കിഴക്കോത്ത് പഞ്ചായത്തിലെത്തുന്നത്. ഇതില്‍ പഞ്ചായത്ത് അധികൃതര്‍ നടപടിയൊന്നും എടുത്തില്ല. തുടര്‍ന്ന് 2015 ഏപ്രില്‍ 14ന് ലീഗല്‍ അതോറിറ്റിയിലും അഷ്‌റഫ് പരാതി നല്‍കി.
നടപടിയാകാത്തതിനാല്‍ 2015 മെയ് 15ന് കിഴക്കോത്ത് വില്ലേജ് ഓഫിസറുടെ മേശപ്പുറത്തും തെങ്ങ് മുറിക്കണമെന്ന പരാതിയെത്തി. വില്ലേജ് ഓഫിസറും തെങ്ങിന് ദീര്‍ഘായുസ് വിധിച്ചതോടെ പരാതി 2017ല്‍ റവന്യൂ ഡിവിഷനല്‍ ഓഫിസിലെത്തി.
തഹസില്‍ദാര്‍ താമരശേരി എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇരു കക്ഷികളെയും വിളിച്ചുവരുത്തി തെളിവെടുത്തു. വില്ലേജ് ഓഫിസറെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും ചുമതലപ്പെടുത്തി.
പരാതിക്കാരന്റെ വീട്ടില്‍നിന്നു എട്ടു മീറ്റര്‍ അകലെയാണ് തെങ്ങെന്നും വലിച്ചുകെട്ടിയിട്ടുണ്ടെങ്കിലും അപകടാവസ്ഥയിലാണെന്നും തെങ്ങ് മുറിക്കണമെന്നുമായിരുന്നു റിപ്പോര്‍ട്ട്. പക്ഷേ, പിന്നീടുള്ള ദിവസങ്ങളിലും തെങ്ങിനു പരുക്കൊന്നുമേറ്റില്ല. 2018 ഫെബ്രുവരി 19ന് തെങ്ങു മുറിക്കാനുള്ള പരാതി ഒടുവില്‍ ജില്ലാ കലക്ടറുടെ ഓഫിസിലുമെത്തി. മൂന്നു ദിവസത്തിനകം മുറിക്കണമെന്നും താലൂക്ക് തഹസില്‍ദാറെ ചുമതലപ്പെടുത്താമെന്നും അറിയിപ്പ് ലഭിച്ചു. പക്ഷേ രണ്ടര മാസമായിട്ടും തെങ്ങിന് കുഴപ്പമൊന്നും സംഭവിച്ചില്ല.
എന്നാല്‍ ഇനി തെങ്ങിന്റെ പേരില്‍ പരാതി വേണ്ട, ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ സര്‍വിസ് ആക്ട് പ്രകാരം നടപടി മതിയെന്നാണ് ഒടുവില്‍ അഷ്‌റഫ് ആവശ്യപ്പെടുന്നത്. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം ഇന്നലെ വീണ്ടും ജില്ലാ കലക്ടര്‍ യു.വി ജോസിനെ കണ്ടു. ഒരാഴ്ചയ്ക്കകം തെങ്ങ് മുറിക്കണമെന്ന് വീണ്ടും ജില്ലാ കലക്ടറുടെ ഉത്തരവ്. ഡെപ്യൂട്ടി കലക്ടര്‍ ഉത്തരവു നടപ്പാക്കണമെന്ന് വില്ലേജ് ഓഫിസറെ വിളിച്ചറിയിക്കുകയും ചെയ്തു. തെങ്ങ് മുറിക്കാന്‍ വൈകിയതിനു പിന്നിലെ കാരണം അറിയില്ലെന്നും തെങ്ങ് ഉടനെ മുറിച്ചുമാറ്റുമെന്നും കിഴക്കോത്ത് വില്ലേജ് ഓഫിസര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago