യോഗ്യതയുണ്ടായിട്ടും നിയമനം നല്‍കാത്ത പി.എസ്.സി നടപടിക്കെതിരേ ന്യൂനപക്ഷ കമ്മിഷന്‍
മലപ്പുറം: ജില്ലയില്‍ ഒഴിവുവന്ന പാര്‍ട്ട്‌ടൈം ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (അറബിക് കാറ്റഗറി നമ്പര്‍ 53613)പരീക്ഷയില്‍ ലിസ്റ്റില്‍ ഉള്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് യോഗ്യതയുണ്ടായിട്ടും നിയമനം നല്‍കാത്ത പി.എസ്.സി നടപടിക്കെതിരേ ന്യൂനപക്ഷ കമ്മിഷന്‍. സര്‍ക്കാര്‍ നിര്‍ദേശിച്ച യോഗ്യതയുണ്ടാടും സാങ്കേതികത്വത്തിന്റെ പേരില്‍ ഉദ്യോഗാര്‍ഥികളുടെ നിയമനം തടഞ്ഞ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കി.
പള്ളിപ്പുറം പുളിക്കത്തൊടി മുഹമ്മദ് ശാഫിയും മേല്‍മുറി ചാലാട്ടില്‍ കള്ളാടിത്തൊടി റസീനയും നല്‍കിയ പരാതിയിലാണ് ഉത്തരവ്. ലാംഗ്വേജ് ടീച്ചേഴ്‌സ് ട്രെയ്‌നിങ് കോഴ്‌സ് (എല്‍.ടി.ടി.സി) എന്ന പേരില്‍ നിലവിലുണ്ടായിരുന്ന കോഴ്‌സ് ഡിപ്ലോമ ഇന്‍ ലാംഗ്വേജ് എഡ്യൂക്കേഷന്‍(ഡി.എല്‍.ഇ.ഡി) എന്ന് മാറ്റിയതിലെ അനിശ്ചിതത്വം ചൂണ്ടിക്കാട്ടിയാണ് പി.എസ്.സി ഈ ചുരുക്കപ്പട്ടികയില്‍ ഉള്‍പെട്ട ഉദ്യോഗാര്‍ഥികളുടെ നിയമനം സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ കഴിഞ്ഞതിന് ശേഷം നിരസിച്ചത്.
2009 ജനുവരി 28നാണ് എല്‍.ടി.ടി.സി യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള അധ്യാപക നിയമനങ്ങള്‍ക്ക് ഡി.എല്‍.ഇ.ഡി സമാന യോഗ്യതയായി ഉത്തരവിറങ്ങിയത്. പിന്നീട് സര്‍ക്കാര്‍ ഈ ഉത്തരവ് ഭേദഗതി ചെയ്‌തെങ്കിലും 2013 ഫെബ്രുവരി 11 മുമ്പ് ഈ യോഗ്യതകള്‍ കരസ്ഥമാക്കിയവര്‍ക്ക് തൊഴിലവസരങ്ങളും പഠനാവസരങ്ങളും തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിലവില്‍ ഡി.എല്‍.ഇ.ഡി യോഗ്യതയില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റായി സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ നിരവധിയാണെന്നും ഇക്കാരണത്താല്‍ പരാതിക്കാരുടെ ജോലി പ്രവേശനത്തിന് ആവശ്യമായ കാര്യങ്ങളില്‍ പി.എസ്.സിക്ക് തടസം നില്‍കാന്‍ സാധിക്കില്ലെന്നും ന്യൂനപക്ഷ കമ്മിഷന്‍ ചൂണ്ടിക്കാട്ടി. ഇന്നലെ മലപ്പുറത്ത് നടന്ന സിറ്റിങില്‍ കമ്മിഷന്‍ 38 കേസുകള്‍ പരിഗണിച്ചു. ഇതില്‍ 17എണ്ണം ഉത്തരവ് പറയാനായി മാറ്റിവെച്ചു. ആറ് പുതിയ പരാതികള്‍ സ്വീകരിച്ചു. ചെയര്‍മാന്‍ പി.കെ ഹനീഫയുടെ നേതൃത്വത്തിലാണ് സിറ്റിങ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."